< Back
Tech
വായിക്കാത്ത ചാറ്റുകൾ സംഗ്രഹിക്കും; പുതിയ എഐ ഫീച്ചറുമായി വാട്‌സ് ആപ്പ്
Tech

വായിക്കാത്ത ചാറ്റുകൾ സംഗ്രഹിക്കും; പുതിയ എഐ ഫീച്ചറുമായി വാട്‌സ് ആപ്പ്

Web Desk
|
20 July 2025 8:07 PM IST

ഉപയോക്താക്കൾക്ക് ക്വിക്ക് റീക്യാപ്പ് ഉപയോഗിച്ച് ഒരേസമയം അഞ്ച് ചാറ്റുകൾ വരെ സംഗ്രഹിക്കാൻ കഴിയും

ന്യൂയോർക്ക്: വായിക്കാത്ത ചാറ്റുകൾ സംഗ്രഹിക്കാനുള്ള പുതിയ എഐ ഫീച്ചറുമായി വാട്‌സ് ആപ്പ്. ചാറ്റുകളുടെ വേ​ഗത വർധിപ്പിക്കുന്നതിനും ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനുമായാണ് വാട്‌സ് ആപ്പ് പുതിയ എഐ ഫീച്ചർ പുറത്തിറക്കാനൊരുങ്ങുന്നത്.

ഉപയോക്താവിന് ഇഷ്ടമുള്ള ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങൾ സം​ഗ്രഹിക്കുന്നതിനായി പുതിയ ക്വിക്ക് റീക്യാപ്പ് ഓപ്ഷൻ നൽകും. ‌ഈ ഫീച്ചർ ഒരു സമയം ഒരു ചാറ്റിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെങ്കിലും, ഉപയോക്താക്കൾക്ക് ക്വിക്ക് റീക്യാപ്പ് ഉപയോഗിച്ച് ഒരേസമയം അഞ്ച് സംഭാഷണങ്ങൾ വരെ സംഗ്രഹിക്കാൻ കഴിയും.

ഉപയോക്താക്കൾക്ക് സംഗ്രഹിക്കാൻ ആഗ്രഹിക്കുന്ന ചാറ്റുകൾ തിരഞ്ഞെടുക്കാനും മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യാനും അതിൽ ക്വിക്ക് റീക്യാപ്പ് തിരഞ്ഞെടുക്കാനും കഴിയും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും മുൻഗണന നൽകുന്നുണ്ട്.

വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾ സംഗ്രഹിക്കുന്നതിനായി ക്വിക്ക് റീക്യാപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കാം. എന്നാൽ അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചാറ്റുകൾ ക്വിക്ക് റീക്യാപ്പിൽ ഉൾപ്പെടുത്തില്ല. പുതിയ ഫീച്ചർ എന്നുമുതൽ നിലവിൽവരുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

Related Tags :
Similar Posts