< Back
Tech
ടൈംലൈനില്‍ ചുവക്കുന്ന ഉമ്മ യുമായി ഫേസ്ബുക്ക്ടൈംലൈനില്‍ ചുവക്കുന്ന 'ഉമ്മ' യുമായി ഫേസ്ബുക്ക്
Tech

ടൈംലൈനില്‍ ചുവക്കുന്ന 'ഉമ്മ' യുമായി ഫേസ്ബുക്ക്

admin
|
27 July 2017 6:28 PM IST

ആരുടെയെങ്കിലും കമന്‍റ് ബോക്സിലാണ് ഉമ്മയെന്ന് ടൈപ്പ് ചെയ്യുന്നതെങ്കില്‍ പ്രണയ സൂചനകായി ചുവന്ന ഹൃദയങ്ങളുടെ ഘോഷയാത്ര കാണാം

അത്ഭുതങ്ങള്‍ ഒളിപ്പിച്ച് വച്ച് ഞെട്ടിക്കുന്നതില്‍ എന്നും ഫേസ്ബുക്ക് ഒരുപിടി മുന്നിലാണ്. 'ഉമ്മ' എന്ന മലയാള പദത്തിലാണ് ഇന്ന് ഫേസ്ബുക്ക് മാജിക് ഒളിച്ചിരിക്കുന്നത്. ടൈംലൈനില്‍ വെറുതെ ഉമ്മ എന്ന് ടെപ്പ് ചെയ്താല്‍ ഉപയോക്താവിനെ ഞെട്ടിച്ച് എഴുത്തിന്‍റെ നിറം ചുവപ്പാകും. ആരുടെയെങ്കിലും കമന്‍റ് ബോക്സിലാണ് ഉമ്മയെന്ന് ടൈപ്പ് ചെയ്യുന്നതെങ്കില്‍ പ്രണയ സൂചനകായി ചുവന്ന ഹൃദയങ്ങളുടെ ഘോഷയാത്ര കാണാം. പതിവായി ഫേസ്ബുക്ക് നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണമുണ്ടാകുമെങ്കിലും ഇത്തവണ ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.

Similar Posts