< Back
Tech
തെരുവുനായ പ്രേമം: മനേക ഗാന്ധിയുടെ മൃഗാവകാശ സംഘടനാ വെബ്‍സൈറ്റ് കേരള ഹാക്കര്‍മാര്‍ തകര്‍ത്തുതെരുവുനായ പ്രേമം: മനേക ഗാന്ധിയുടെ മൃഗാവകാശ സംഘടനാ വെബ്‍സൈറ്റ് കേരള ഹാക്കര്‍മാര്‍ തകര്‍ത്തു
Tech

തെരുവുനായ പ്രേമം: മനേക ഗാന്ധിയുടെ മൃഗാവകാശ സംഘടനാ വെബ്‍സൈറ്റ് കേരള ഹാക്കര്‍മാര്‍ തകര്‍ത്തു

Alwyn
|
4 March 2018 5:52 AM IST

തിരുവനന്തപുരത്ത് അമ്പതോളം തെരുവുനായകളുടെ ആക്രമണത്തില്‍ 65 കാരി മരിച്ച സംഭവം മലയാളികള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്.

തിരുവനന്തപുരത്ത് അമ്പതോളം തെരുവുനായകളുടെ ആക്രമണത്തില്‍ 65 കാരി മരിച്ച സംഭവം മലയാളികള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. ഈ ദാരുണ സംഭവത്തിനു പിന്നാലെ മനേക ഗാന്ധിയുടെ മൃഗ ക്ഷേമ സംഘടനയുടെ വെബ്‍സൈറ്റ് തകര്‍ത്ത് പ്രതികാരം വീട്ടിയിരിക്കുകയാണ് കേരള ഹാക്കര്‍മാര്‍. പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന വെബ്‍സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‍സ് എന്ന ഹാക്കര്‍മാരുടെ സംഘം തകര്‍ത്തത്. ഇന്ത്യയെ തെരുവുനായകളില്‍ നിന്നു മോചിപ്പിക്കുകയെന്ന മുദ്രാവാക്യം രേഖപ്പെടുത്തിയാണ് മനേക ഗാന്ധിയെ പരാര്‍ശിച്ചുള്ള ഹാക്കര്‍മാരുടെ സന്ദേശം. കഴിഞ്ഞദിവസം തെരുവുനായകള്‍ കടിച്ചുകൊന്ന ശിലുവമ്മയുടെ ചിത്രവും വാര്‍ത്തയും വെബ്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു മുമ്പും നിരവധി പാകിസ്താന്‍, ബംഗ്ലാദേശ് വെബ്‍സൈറ്റുകള്‍ ഈ ഹാക്കര്‍മാരുടെ സംഘം തകര്‍ത്തിട്ടുണ്ട്.

Similar Posts