< Back
Tech
റിലയന്‍സ് ജിയോയുടെ ഇരട്ടി വേഗതയുമായി എയര്‍ടെല്ലിന്റെ ഇന്റര്‍നെറ്റ് വരുന്നുറിലയന്‍സ് ജിയോയുടെ ഇരട്ടി വേഗതയുമായി എയര്‍ടെല്ലിന്റെ ഇന്റര്‍നെറ്റ് വരുന്നു
Tech

റിലയന്‍സ് ജിയോയുടെ ഇരട്ടി വേഗതയുമായി എയര്‍ടെല്ലിന്റെ ഇന്റര്‍നെറ്റ് വരുന്നു

Alwyn K Jose
|
23 April 2018 9:03 AM IST

അതിവേഗ ഇന്റര്‍നെറ്റുമായി റിലയന്‍സ് ജിയോ അവതരിപ്പിച്ചതിനു പിന്നാലെ നിരക്ക് കുറച്ച് പിടിച്ചുനില്‍ക്കാന്‍ മറ്റു ടെലികോം കമ്പനികള്‍ക്കൊപ്പം ശ്രമിച്ച എയര്‍ടെല്‍, ഒടുവിലിതാ ജിയോയുടെ ഇരട്ടി വേഗതയുള്ള 4ജി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

രാജ്യത്ത് 4ജി യുദ്ധം മുറുകുന്നു. അതിവേഗ ഇന്റര്‍നെറ്റുമായി റിലയന്‍സ് ജിയോ അവതരിപ്പിച്ചതിനു പിന്നാലെ നിരക്ക് കുറച്ച് പിടിച്ചുനില്‍ക്കാന്‍ മറ്റു ടെലികോം കമ്പനികള്‍ക്കൊപ്പം ശ്രമിച്ച എയര്‍ടെല്‍, ഒടുവിലിതാ ജിയോയുടെ ഇരട്ടി വേഗതയുള്ള 4ജി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാരിയര്‍ അഗ്രഗേഷന്‍ എന്ന പുതിയ സംവിധാനം ഉപയോഗിച്ച് എല്ലാ മൊബൈല്‍ കവറേജ് പരിധിക്കുള്ളിലും വേഗമേറിയ ഡാറ്റാ കൈമാറ്റം സാധ്യമാക്കിയാണ് ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ കച്ചമുറുക്കുന്നത്. മുംബൈയിലും കേരളത്തിലുമാണ് എയര്‍ടെല്‍ ഈ സംവിധാനം ആദ്യഘട്ടത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സ്ഥിരതയാര്‍ന്ന അതിവേഗ 4ജി ഡാറ്റാ കൈമാറ്റം ഇതുവഴി സാധ്യമാകുമെന്നാണ് എയര്‍ടെല്‍ പറയുന്നത്. പൊതുവെ 4 ജി നെറ്റുവര്‍ക്കുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ വേഗതയുള്ള ഈ സംവിധാനം, സെക്കന്റില്‍ 135 mbps ഡൌണ്‍ലോഡ് വേഗതയാണ് ഉറപ്പുനല്‍കുന്നത്. റിയലന്‍സിന്റെ ജിയോ പരീക്ഷണഘട്ടത്തില്‍ സെക്കന്റില്‍ 80-90 mbps വേഗത വാഗ്ദാനം ചെയ്യുമ്പോള്‍ അതിനേക്കാള്‍ 40-80 ശതമാനം വേഗത കൂടുതലുള്ള 4ജി അവതരിപ്പിച്ചാണ് എയര്‍ടെല്‍ ഇന്റര്‍നെറ്റ് യുദ്ധം വാനോളമുയര്‍ത്തുന്നത്. ജിയോയുടെ തള്ളിക്കയറ്റത്തോടെ പിടിച്ചുനില്‍ക്കാനായി എയര്‍ടെല്ലും വൊഡാഫോണും ഐഡിയയുമൊക്കെ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 67 ശതമാനത്തോളം നിരക്ക് കുറച്ചുനല്‍കിയിരുന്നു. ഇതൊക്കെയാണെങ്കിലും ഈ അതിവേഗ ഇന്റര്‍നെറ്റിന് ഉപഭോക്താക്കള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് എത്രയായിരിക്കുമെന്ന ആകാംക്ഷയും ഉയരുന്നുണ്ട്.

Similar Posts