അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്
|യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ കർശനമാക്കിയ സാഹചര്യത്തിലാണ് മാറ്റങ്ങളുമായി ഫേസ് ബുക്ക് രംഗത്തെത്തിയിരിക്കുന്നത്
ഉപയോഗ രീതികളിൽ മാറ്റങ്ങളുമായി ഫേസ്ബുക്കിന്റെ പുതിയ നയങ്ങള്‍ നിലവിൽ വരുന്നു. ഉപഭോക്താവിന് അവരുടെ വിവരങ്ങള്‍ ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയാണ് ഫേസ് ബുക്ക് അവതരിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ കർശനമാക്കിയ സാഹചര്യത്തിലാണ് മാറ്റങ്ങളുമായി ഫേസ് ബുക്ക് രംഗത്തെത്തിയിരിക്കുന്നത്.
ഫേസ് ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെര്‍ലി സ്റ്റാന്‍ബര്‍ഗ് ഇന്നലെയാണ് ഉപഭോക്താവിന്റെ വ്യക്തയ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയിൽ നടപ്പിൽ വരുത്താന്‍ ഉദ്ദേസിക്കുന്ന മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചത്. ഇന്റര്‍നെറ്റ് നിലവിൽ വന്ന ശേഷം വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കുന്നതിൽ ഏറ്റവും വലിയ നിയന്ത്രണമാണ് ജനറൽ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ എന്ന പുതിയ നിയമത്തിലൂടെ കൊണ്ടുവരുന്നത്. ഇന്റര്‍നെറ്റ്കന്പനികള്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഇതുവഴി നിലവിൽ വരും. ജിഡിപിആര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനപ്പുറം ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള കൂടുതൽ പദധതികള്‍ കൊണ്ടുവരാ ഫേസ് ബൂക്ക് ലക്ഷ്യമിടുന്നതെന്നും സ്റ്റാന്‍ബര്‍ഗ് വ്യക്തമാക്കി.
കമ്പനികളുടെ വാർഷിക വരുമാനത്തിന്റെ നാല് ശതമാനം അല്ലെങ്കിൽ ഇരുപത് മില്യന്‍ ഡോളര്‍ ഇതിൽ വലിയ തുകയേതോ അത് നിയമം ലംഘിച്ചാൽ പിഴയായി ഒടുക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിർദേശിക്കുന്നത്. ഫേസ്ബുക്ക് എങ്ങനെയാണ് ഉപഭോക്താക്കളുടെ വിവരം ഉപയോഗിക്കുന്നതെന്നും അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ പിന്തുടരുന്നതെന്നും യൂറോപ്യന്‍ യൂണിയന്റെ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ അന്വേഷണത്തിലാണ് . തീവ്ര അജണ്ട, വിദ്വേഷ പ്രസംഗങ്ങും അത്തരം മറ്റ് പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിൽ നടപടികള്‍ കൈകൊണ്ടില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.