< Back
Tech
ഐ ഫോണിന്റെ വില്‍പനയില്‍ കുറവ്ഐ ഫോണിന്റെ വില്‍പനയില്‍ കുറവ്
Tech

ഐ ഫോണിന്റെ വില്‍പനയില്‍ കുറവ്

admin
|
9 May 2018 2:49 AM IST

13 വര്‍ഷത്തിനിടെ ആദ്യമായാണ് ഐ ഫോണിന്റെ വില്‍പനയില്‍ ഇടിവുണ്ടാകുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 512 ലക്ഷം ഫോണുകളാണ് വിപണിയില്‍ വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 612 ലക്ഷമായിരുന്നു.

ഐ ഫോണിന്റെ വില്‍പനയില്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.5 ബില്യണിന്‍റെ കുറവാണുണ്ടായത്. 2003 ന് ശേഷം ആദ്യമായാണ് ഐഫോണിന്‍റെ വില്‍പനയിയില്‍ കുറവ് രേഖപ്പെടുത്തുന്നത്.

13 വര്‍ഷത്തിനിടെ ആദ്യമായാണ് ഐ ഫോണിന്റെ വില്‍പനയില്‍ ഇടിവുണ്ടാകുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 512 ലക്ഷം ഫോണുകളാണ് വിപണിയില്‍ വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 612 ലക്ഷമായിരുന്നു. ഐ ഫോണിന്‍റെ പാദവാര്‍ഷിക വരുമാനത്തിലും കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 13.5 ബില്യണ്‍ ഡോളറായിരുന്നു വരുമാനമെങ്കില്‍ ഈ വര്‍ഷം ഐ ഫോണ്‍ വില്‍പനയിലൂടെ 10.5 ബില്യണ്‍ ഡോളറേ കമ്പനിക്ക് ലഭിച്ചുള്ളൂവെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.

ചൈനീസ് വിപണിയിലുണ്ടായ ഇടിവാണ് ആപ്പിളിനെ കാര്യമായി ബാധിച്ചത്. ചൈനീസ് വിപണിയില്‍ ഐ ഫോണുകളുടെ വില്‍പനയില്‍ 26 ശതമാനം ഇടിവുണ്ടായി. വില്‍പനയില്‍ ഇടിവുണ്ടായെന്ന വാര്‍ത്തകളെ തുടര്‍ന്ന് ആപ്പിളിന്‍റെ ഓഹരി മൂല്യത്തിലും ഇടിവുണ്ടായി. ഓഹരികളുടെ മൂല്യത്തില്‍ എട്ട് മുത്ല്‍ 20 ശതമാനം വരെയാണ് കുറവ് രേഖപ്പെടുത്തിയത്.

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ആപ്പിളും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് വിപണിയിലും ആപ്പിളിന് പ്രതിസന്ധിയുണ്ടായത്. എന്നാല്‍ വിപണിയില്‍ ആപ്പിളിന്റെ സാന്നിധ്യം കൂട്ടുമെന്നും ഇപ്പോഴുണ്ടായിരിക്കുന്നത് താല്‍ക്കാലിക തടസ്സം മാത്രമാണെന്നും സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.

Related Tags :
Similar Posts