< Back
Tech
ട്വിറ്റര്‍ വീണ്ടും പണിമുടക്കിട്വിറ്റര്‍ വീണ്ടും പണിമുടക്കി
Tech

ട്വിറ്റര്‍ വീണ്ടും പണിമുടക്കി

admin
|
9 May 2018 4:22 PM IST

ജനപ്രിയ സോഷ്യല്‍നെറ്റ്‍വര്‍ക്കിങ് സൈറ്റായ ട്വിറ്റര്‍ പണിമുടക്കി. രണ്ടു ദിവസത്തിനിടെ ഒന്നിലേറെ തവണയാണ് ട്വിറ്റര്‍ പണിമുടക്കിയത്.

ജനപ്രിയ സോഷ്യല്‍നെറ്റ്‍വര്‍ക്കിങ് സൈറ്റായ ട്വിറ്റര്‍ പണിമുടക്കി. രണ്ടു ദിവസത്തിനിടെ ഒന്നിലേറെ തവണയാണ് ട്വിറ്റര്‍ പണിമുടക്കിയത്. നിരവധി യൂസര്‍മാര്‍ക്ക് ട്വറ്ററില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ എറര്‍ പേജായിരുന്നു ലഭ്യമായത്. നിമിഷങ്ങള്‍ക്കകം പ്രവര്‍ത്തന‍സ‍ജ്ജമായെങ്കിലും ഇന്ന് മാത്രം ഇടക്കിടെ എറര്‍ മെസേജ് ലഭിച്ചതായി ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തി. ട്വീറ്റുകള്‍ കാണാനോ പോസ്റ്റ് ചെയ്യാനോ കഴിയാതെ ആയതോടെ ട്വിറ്റര്‍ തന്നെ വിശദീകരണവുമായി രംഗത്തുവന്നു. ട്വിറ്ററില്‍ പ്രവേശിക്കാന്‍ ചില യൂസര്‍മാര്‍ക്ക് കഴിയാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

Related Tags :
Similar Posts