< Back
Tech
തലൈവരെ അനുകരിച്ച് ധോണിതലൈവരെ അനുകരിച്ച് ധോണി
Tech

തലൈവരെ അനുകരിച്ച് ധോണി

Damodaran
|
13 May 2018 11:58 PM IST

ഒരേഒരു തലൈവരെ അനുകരിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ധോണി ഫോട്ടോ പോസ്റ്റ്

ക്രിക്കറ്റില്‍ നിന്നും ഏറെക്കാലത്തിനു ശേഷം ലഭിച്ച ഇടവേള തകര്‍ത്ത് ആസ്വദിക്കുകയാണ് ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അത്ര സജീവ സാന്നിധ്യമല്ലാതിരുന്ന മഹി ചുവടുമാറ്റി കളിക്കുകയാണിപ്പോള്‍. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ സ്റ്റൈല്‍ കടമെടുത്തുള്ള ധോണിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്. ഒരേഒരു തലൈവരെ അനുകരിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ധോണി ഫോട്ടോ പോസ്റ്റ് ചെയ്തത്.


കാലുകള്‍ കുറുകെവച്ച് താടിക്ക് കൈകൊടുത്തിരിക്കുന്ന രജനിയുടെ കബാലിയിലെ പോസാണ് മഹി അനുകരിച്ചിട്ടുള്ളത്. സ്റ്റൈല്‍ മന്നന്‍റെ വലിയ ആരാധകനാണ് താനെന്ന കാര്യവും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

A photo posted by @mahi7781 on

Related Tags :
Similar Posts