< Back
Tech
മോഹന്‍ലാലിന്‍റെ ഡയലോഗുമായി ഗെയില്‍Tech
മോഹന്‍ലാലിന്‍റെ ഡയലോഗുമായി ഗെയില്‍
|20 May 2018 11:49 AM IST
നരസിംഹത്തിലെ സൂപ്പര്‍ ഡയലോഗായ 'നീ പോ മോനെ ദിനേശ..' യാണ് ഗെയില്‍ അനായാസം ഏറ്റുപറയുന്നത്. ലാലിന്‍റെ
ക്രിക്കറ്റ് ക്രീസിലെ കൊടുങ്കാറ്റായ ക്രിസ് ഗെയിലും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമ്മില്‍ ബന്ധമൊന്നുമില്ല. സിനിമ താരങ്ങളുടെ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഗെയിലാട്ടത്തിന് ഒരിക്കലും മലയാളിയുടെ പ്രിയ ലാലേട്ടന്‍ പരിശ്രമിച്ചിട്ടുമില്ല. എന്നാല്‍ സൂപ്പര്‍ താരത്തിന്‍റെ ഒരു കിടിലന്‍ ഡയലോഗ് പഠിച്ച് ഏറ്റുപറഞ്ഞ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഗെയില്‍. നരസിംഹത്തിലെ സൂപ്പര്‍ ഡയലോഗായ 'നീ പോ മോനെ ദിനേശ..' യാണ് ഗെയില്‍ അനായാസം ഏറ്റുപറയുന്നത്. ലാലിന്‍റെ ഡയലോഗുമായി എത്തുന്ന ഗെയിലിന്‍റെ വീഡിയോ നെറ്റില്‍ തരംഗമായിരിക്കുകയാണ്.