< Back
Tech
കോള്‍ മുറിഞ്ഞാല്‍ ഇനി 10 മിനിറ്റ് സൗജന്യ ടോക്ക് ടൈം ഓഫറുമായി വൊഡാഫോണ്‍കോള്‍ മുറിഞ്ഞാല്‍ ഇനി 10 മിനിറ്റ് സൗജന്യ ടോക്ക് ടൈം ഓഫറുമായി വൊഡാഫോണ്‍
Tech

കോള്‍ മുറിഞ്ഞാല്‍ ഇനി 10 മിനിറ്റ് സൗജന്യ ടോക്ക് ടൈം ഓഫറുമായി വൊഡാഫോണ്‍

Alwyn K Jose
|
22 May 2018 6:48 PM IST

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് വൊഡാഫോണ്‍ എത്തുന്നത്.

സംസാരിച്ചുകൊണ്ടിരിക്കെ കോള്‍ മുറിയുന്ന പ്രശ്നം ഉപഭോക്താക്കള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇതിന് ട്രായി നഷ്ടപരിഹാരം എന്ന വിധി പുറപ്പെടുവിച്ചെങ്കിലും ടെലികോം കമ്പനികള്‍ വഴങ്ങിയിട്ടില്ല. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് വൊഡാഫോണ്‍ എത്തുന്നത്. ഇനി മുതല്‍ ഫോണ്‍വിളി മുറിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് 10 മിനിറ്റ് സൗജന്യ ടോക്ക് ടൈം ഓഫറാണ് വൊഡാഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. കോള്‍ മുറിഞ്ഞാല്‍ 'BETTER' എന്ന് 199ലേക്ക് എസ്എംഎസ് അയച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഉപയോക്താക്കളുടെ മൊബൈലില്‍ 10 മിനിറ്റ് സൗജന്യ ടോക്ക്ടൈം ഓഫര്‍ ക്രെഡിറ്റ് ചെയ്യപ്പെടും. തങ്ങളെ സംബന്ധിച്ച് വൊഡാഫോണ്‍ ശൃംഖലയിലെ ഓരോ കോളുകളും പ്രധാനമാണെന്നും ഇതില്‍ യാതൊരുവിധ തടസവും നേരിടരുതെന്നാണ് ആഗ്രഹമെന്നും വൊഡാഫോണ്‍ ഇന്ത്യയുടെ ഡയറക്ടര്‍ (കണ്‍സ്യൂമര്‍) സന്ദീപ് കട്ടാരിയ പറഞ്ഞു. ഇതുകൊണ്ടാണ് പുതിയ ഓഫര്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ സര്‍ക്കിളിലുള്ള മറ്റൊരു വൊഡാഫോണ്‍ നമ്പറിലേക്കുള്ള കോള്‍ മുറിഞ്ഞാല്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാസം ഒരു തവണ മാത്രമാണ് ഈ ഓഫറിന് ഉപഭോക്താവിന് അര്‍ഹതയുണ്ടാകൂവെന്നും നിബന്ധനയുണ്ട്. ഇതിനിടെ വൊഡാഫോണിന്റെ മുഖ്യഎതിരാളിയായ എയര്‍ടെല്‍ പോസ്‍പെയ്ഡ‍് ഉപഭോക്താക്കള്‍ക്കായി 1199 രൂപയുടെ ഓഫറില്‍ അണ്‍ലിമിറ്റഡ് സംസാര സമയം വാഗ്ദാനം ചെയ്ത് അടുത്തിടെ രംഗത്തുവന്നിരുന്നു.

Similar Posts