< Back
Tech
14 ജിബി 4ജി ഡാറ്റ സൗജന്യമായി നല്‍കാന്‍ എയര്‍ടെല്‍14 ജിബി 4ജി ഡാറ്റ സൗജന്യമായി നല്‍കാന്‍ എയര്‍ടെല്‍
Tech

14 ജിബി 4ജി ഡാറ്റ സൗജന്യമായി നല്‍കാന്‍ എയര്‍ടെല്‍

Alwyn K Jose
|
25 May 2018 10:07 AM IST

സ്‍മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറി ഭീതിയില്‍ സാംസങ് തിരിച്ചടി നേരിടുകയാണെങ്കിലും ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.

സ്‍മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറി ഭീതിയില്‍ സാംസങ് തിരിച്ചടി നേരിടുകയാണെങ്കിലും ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സാംസങുമായി സഹകരിച്ച് വമ്പന്‍ ഓഫര്‍ അവതരിപ്പിക്കുകയാണ് എയര്‍ടെല്‍. റിയലന്‍സ് ജിയോയുമായി പോരടിക്കുന്ന എയര്‍ടെല്‍ ഒരുതരത്തിലും വിട്ടുവീഴ്ചയില്ലാത്ത മത്സരത്തിനാണ് കളമൊരുക്കുന്നത്. സാംസങ് ഗാലക്സി ജെ സീരീസ് സ്‍മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് എയര്‍ടെല്ലിന്റെ സൌജന്യ ഓഫര്‍ വാഗ്ദാനം. 250 രൂപയുടെ ഒരു ജിബി 4ജി ഡാറ്റ ഓഫര്‍ ചെയ്യുന്ന സാംസങ് ഗാലക്സി ജെ സീരീസ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി 14 ജിബി അധിക ഡാറ്റ ലഭിക്കും. അതായത് 250 രൂപക്ക് 15 ജിബി 4ജി ഡാറ്റ ഉപയോഗിക്കാം. 4ജിയില്ലാത്ത സര്‍ക്കിളുകളില്‍ 3ജി ഡാറ്റയാണ് ലഭ്യമാകുക. എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കളാണ് ഈ ഓഫറിന് അര്‍ഹര്‍. ആഗസ്റ്റില്‍ ഗാലക്സി ജെ സീരീസ് ഫോണ്‍ ഉടമകള്‍ക്ക് 250 രൂപക്ക് 10 ജിബി 4ജി ഡാറ്റ ഓഫര്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. Samsung Galaxy J2 (2015), Samsung Galaxy J2 (2016), Samsung Galaxy J5 (2015), Samsung Galaxy J5 (2016), Samsung Galaxy J7 (2015), Samsung Galaxy J7 (2016), Samsung Galaxy J Max, Samsung Galaxy J2 Pro തുടങ്ങിയ ഫോണുകളിലാണ് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ ലഭ്യമാകുക.

Similar Posts