< Back
Tech
മറഞ്ഞിരുന്ന് ശത്രുവിനെ വെടിവെച്ചിടാനുള്ള തോക്കുമായി ഇന്ത്യന്‍ സൈന്യംമറഞ്ഞിരുന്ന് ശത്രുവിനെ വെടിവെച്ചിടാനുള്ള തോക്കുമായി ഇന്ത്യന്‍ സൈന്യം
Tech

മറഞ്ഞിരുന്ന് ശത്രുവിനെ വെടിവെച്ചിടാനുള്ള തോക്കുമായി ഇന്ത്യന്‍ സൈന്യം

Alwyn K Jose
|
26 May 2018 7:50 PM IST

എന്നാല്‍ ഇന്ത്യന്‍ സായുധ സേനക്കായി സെന്‍ ടെക്നോളജീസ് വികസിപ്പിച്ചെടുത്ത തോക്ക് ഉപയോഗിച്ച് ലക്ഷ്യം ഭേദിക്കാന്‍ ശത്രു നേര്‍ക്ക് നേര്‍ വരണമെന്നില്ല.

സാധാരണ മുമ്പിലുള്ള ലക്ഷ്യം ഉന്നംവെക്കാനാണ് നിലവിലെ തോക്കുകള്‍ക്ക് കഴിയുക. എന്നാല്‍ ഇന്ത്യന്‍ സായുധ സേനക്കായി സെന്‍ ടെക്നോളജീസ് വികസിപ്പിച്ചെടുത്ത തോക്ക് ഉപയോഗിച്ച് ലക്ഷ്യം ഭേദിക്കാന്‍ ശത്രു നേര്‍ക്ക് നേര്‍ വരണമെന്നില്ല. ഉദാഹരണത്തിന് ഒരു ചുമരിന്റെ മറവിലിരുന്ന് ശത്രുവിന്റെ തല തകര്‍ക്കാന്‍ ഈ തോക്കിന് കഴിയും. കാമറയും അതില്‍ തെളിയുന്ന ദൃശ്യങ്ങള്‍ കാണാനുള്ള ഡിസ്‍പ്ലെയും വശങ്ങളിലേക്ക് തിരിക്കാന്‍ കഴിയുന്ന തരത്തില്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്ന തോക്കിന്റെ ഘടനയുമെല്ലാമാണ് ഇതിന്റെ പ്രത്യേകത. ശരിക്കും ഒരു തോക്കില്‍ മറ്റൊരു തോക്ക് പ്രത്യേക രീതിയില്‍ ഘടിപ്പിച്ചിരിക്കുകയാണ് ഇതില്‍.

Similar Posts