< Back
Tech
ജിയോയുടെ പുതിയ സൌജന്യ പദ്ധതി പരിശോധിക്കുമെന്ന് ട്രായ്ജിയോയുടെ പുതിയ സൌജന്യ പദ്ധതി പരിശോധിക്കുമെന്ന് ട്രായ്
Tech

ജിയോയുടെ പുതിയ സൌജന്യ പദ്ധതി പരിശോധിക്കുമെന്ന് ട്രായ്

Damodaran
|
28 May 2018 12:12 AM IST

തങ്ങള്‍ക്ക് മുന്നിലെത്തുന്ന എല്ലാ ടാരിഫുകളും പരിശോധനക്ക് വിധേയമാക്കാറുണ്ടെന്നും ജിയോയുടെ പുതിയ പദ്ധതി സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം ഉചിതമായ സമയത്ത്.....

നിലവിലുള്ള വരിക്കാര്‍ക്കും പുതിയ വരിക്കാര്‍ക്കും 2017 മാര്‍ച്ച് 31വരെ തീര്‍ത്തും സൌജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍‌ പരിശോധിക്കുമെന്ന് ട്രായ്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന എല്ലാ ടാരിഫുകളും പരിശോധനക്ക് വിധേയമാക്കാറുണ്ടെന്നും ജിയോയുടെ പുതിയ പദ്ധതി സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം ഉചിതമായ സമയത്ത് പ്രകടമാക്കുമെന്നും ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര് എസ് ശര്‍മ്മ പറഞ്ഞു. ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന പ്രാരംഭ പദ്ധതിയാണ് ജിയോ ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രായുടെ ഇടപെടല്‍ മൂലമാണ് ഇത് ഡി്സംബര്‍ മൂന്നായി ചുരുക്കിയിരുന്നു. പ്രമോഷന്‍ പദ്ധതികള്‍ക്കുള്ള പരമാവധി കാലയളവ് 90 ദിവസമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രായുടെ നടപടി. ഇതോടെയാണ് പഴയ പദ്ധതി തന്നെ പുതിയ പേരിലാക്കി റിലയന്‍സ് ജിയോ അവതരിപ്പിച്ചത്.

Related Tags :
Similar Posts