< Back
Tech
ചിന്തിച്ച് ഡ്രോണ്‍ പറത്താം'ചിന്തിച്ച്' ഡ്രോണ്‍ പറത്താം
Tech

'ചിന്തിച്ച്' ഡ്രോണ്‍ പറത്താം

admin
|
30 May 2018 4:53 PM IST

വിരലുകളുടെയും കൈകളുടെയും വേഗമളക്കുന്ന മത്സരങ്ങള്‍ നമുക്ക് പരിചിതമാണ്.

വിരലുകളുടെയും കൈകളുടെയും വേഗമളക്കുന്ന മത്സരങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ തലച്ചോറിന്റെ വേഗമളക്കുന്ന മത്സരം സംഘടിപ്പിച്ച് ശ്രദ്ധ നേടുകയാണ് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി.

ചിന്തകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്രോണുകളെ പറത്തുന്നതാണ് ഈ മത്സരം. 16 മത്സരാര്‍ഥികള്‍ തങ്ങളുടെ തലച്ചോറിലെ വൈദ്യുത തരംഗങ്ങള്‍ അളക്കുന്ന ഇ.ഇ.ജി ഹെഡ്‌സെറ്റ് ഉപയോഗിച്ചാണ് 10 വാര ദൂരത്തില്‍ ഡ്രോണുകളെ പറത്തിയത്. വ്യത്യസ്തമായ ചിന്തകള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ എങ്ങനെ ഉത്തേജിപ്പിക്കുന്നുവെന്ന് നോക്കിയതിന് ശേഷം ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്ന പ്രോഗ്രാമുപയോഗിച്ച് ക്രോഡീകരിക്കുന്നു. ശരീരം തളര്‍ന്ന വ്യക്തികളുടെ കൃത്രിമ അവയവങ്ങളുടെ ചലനം നിയന്ത്രിക്കാനാണ് സാധാരണ ഈ പ്രോഗ്രാം ഉപയോഗിക്കാറ്. ഭാവിയുടെ വിദ്യയായാണ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

മനുഷ്യ സാന്നിദ്ധ്യമില്ലാതെ ഒരു സ്ഥലത്തു നിന്ന് കൊണ്ട് വിരലുകളുടെ ചെറിയ ചലനം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ യുദ്ധമുഖത്തടക്കം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തലച്ചോറുപയോഗിച്ച് ഇവയെ നിയന്ത്രിക്കാന്‍ സാധിക്കുകയെന്നത് മത്സരത്തിനപ്പുറം വലിയ മുന്നേറ്റമായാണ് കണക്കാക്കുന്നത്.

Similar Posts