< Back
Tech
ജിയോ സൗജന്യ വോയ്‌സ് കോളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നുജിയോ സൗജന്യ വോയ്‌സ് കോളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നു
Tech

ജിയോ സൗജന്യ വോയ്‌സ് കോളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നു

Jaisy
|
3 Jun 2018 2:02 AM IST

ചില ഉപഭോക്താക്കൾ സേവനം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്

അൺലിമിറ്റഡ് വോയിസ് കോൺ നൽകി ഇന്ത്യാക്കാരെ ഞെട്ടിച്ച ജിയോ ഇതാ മറ്റൊരു പരിഷ്‌കരണവുമായി എത്തുന്നു. സൗജന്യ വോയ്‌സ് കോളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ജിയോ.

ചില ഉപഭോക്താക്കൾ സേവനം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചിലർ പ്രൊമോഷനു വേണ്ടി വോയ്സ് കോൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ജിയോ പറയുന്നത്.

ദിവസേന പത്തു മണിക്കൂറിലധികം കോൾ ചെയ്യുന്നവർ ഈ വിഭാഗത്തിൽ വരും. നിലവിൽ അൺലിമിറ്റഡ് കോൾ സൗജന്യമുള്ള ഇത്തരക്കാർക്ക് ഒരു ദിവസം പരമാവധി 300 മിനിറ്റ് മാത്രമേ കോൾ ചെയ്യാൻ സാധിക്കുകയുള്ളു. നിയന്ത്രണം എന്നു മുതലാണെന്ന് ജിയോ വ്യക്തമാക്കിയിട്ടില്ല.

Similar Posts