< Back
Tech
രണ്ട് റെഡ്‍മി ഫോണുകള്‍ കൂടി വരുന്നു; വിലയും സവിശേഷതകളും
Tech

രണ്ട് റെഡ്‍മി ഫോണുകള്‍ കൂടി വരുന്നു; വിലയും സവിശേഷതകളും

Web Desk
|
10 July 2018 11:39 AM IST

ചൈനയില്‍ ഷവോമി അവതരിപ്പിച്ച റെഡ്മിയില്‍ നിന്നുള്ള രണ്ടു പുത്തന്‍ തലമുറ ഫോണുകള്‍ ഉടന്‍ ഇന്ത്യലെത്തും. റെഡ്മി 6, റെഡ്മി 6എ സ്‍മാര്‍ട്ട് ഫോണുകളാണ് സെപ്തംബറില്‍ ഇന്ത്യന്‍ വിപണിക്കൊപ്പം ചേരുക. 

കഴിഞ്ഞമാസം ചൈനയില്‍ ഷവോമി അവതരിപ്പിച്ച റെഡ്മി കുടുംബത്തില്‍ നിന്നുള്ള രണ്ടു പുത്തന്‍ തലമുറ ഫോണുകള്‍ ഉടന്‍ ഇന്ത്യലെത്തും. റെഡ്മി 6, റെഡ്മി 6എ തുടങ്ങിയ സ്‍മാര്‍ട്ട് ഫോണുകളാണ് സെപ്തംബറില്‍ ഇന്ത്യന്‍ വിപണിക്കൊപ്പം ചേരുക. റെഡ്മി 6 അടിസ്ഥാന മോഡലിന് 8500 രൂപയും 6 എ അടിസ്ഥാന മോഡലിന് 6500 രൂപയുമാണ് വില.

റെഡ്മി 6

5.45 ഇഞ്ച് എച്ച്.ഡി ഡിസ്‍പ്ലേയാണ് റെഡ്മി 6 ന്‍റെ വലുപ്പം. രണ്ടു വേരിയന്‍റുകളിലായാണ് റെഡ്മി 6 നെ അവതരിപ്പിക്കുന്നത്. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റും 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്‍റും. ഡ്യുവല്‍ കാമറയാണ് മറ്റൊരു പ്രത്യേകത. 12 എം.പി + 5 എം.പി ഡ്യുവല്‍ കാമറയാണിതില്‍. 5 എം.പി സെല്‍ഫി കാമറയും. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. 3000 mAh ബാറ്ററി റെഡ്മി 6 ന് കൂടുതല്‍ ആയുസ് നല്‍കും. ഫിംഗര്‍ പ്രിന്‍റ് സ്കാനറും ഫേസ്‍ലോക്ക് സുരക്ഷയുമൊക്കെ അടങ്ങുന്ന റെഡ്മി 6 ന്‍റെ 3 ജി.ബി റാം വേരിയന്‍റിന് 8500 രൂപയും 4 ജി.ബി വേരിയന്‍റിന് 10500 രൂപയുമാണ് വില.

റെഡ്മി 6 എ

സ്‍മാര്‍ട്ട്ഫോണുകളുടെ കൂട്ടത്തില്‍ മികച്ച സവിശേഷതകളുള്ള ബജറ്റ് ഫോണുകള്‍ തേടുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒന്നാണ് റെഡ്മി 6 എ. 5.45 ഇഞ്ച് ഡിസ്പ്ലേയാണിതില്‍. 12 എം.പി പ്രധാന കാമറയും 5 എം.പി സെല്‍ഫി കാമറയും. ആന്‍ഡ്രോയ്ഡ് ഒറിയോയില്‍ തന്നെയാണ് പ്രവര്‍ത്തനം. മീഡിയടെക് ഹെലിയോ എ22 പ്രൊസസറാണ് 6 എ യുടെ കരുത്ത്. 3000 mAh ബാറ്ററി തന്നെയാണ് റെഡ്മി 6 എ യിലും. 6500 രൂപയാണ് വില.

Similar Posts