< Back
Tech
ജിയോയുടെ മധുരിക്കും ഓഫര്‍; ഡയറിമില്‍ക്കിനൊപ്പം 1ജിബി സൗജന്യ ഡാറ്റ  
Tech

ജിയോയുടെ മധുരിക്കും ഓഫര്‍; ഡയറിമില്‍ക്കിനൊപ്പം 1ജിബി സൗജന്യ ഡാറ്റ  

Web Desk
|
8 Sept 2018 5:26 PM IST

രണ്ടാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോ പുതിയ ഓഫറുമായി രംഗത്ത്. ഇത്തവണ മധുരിക്കും ഓഫറാണ്. കാഡ്ബറിയുടെ ഡയറിമില്‍കിനൊപ്പം ചേര്‍ന്നാണ് ജിയോ എത്തുന്നത്. ഇതിലൂടെ 1 ജിബി 4ജി അധിക ഡാറ്റയാണ് ജിയോ സൗജന്യമായി നല്‍കുന്നത്. അഞ്ച് രൂപ മുതല്‍ക്കുള്ള കാഡ്ബറി ഡയറി മില്‍ക്ക് വാങ്ങുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. ചോക്ലേറ്റിന്റെ കവറിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഡാറ്റ ഉപയോഗപ്പെടുത്തേണ്ടത്.

ഈ മാസം 30 വരെയാണ് കാലാവധി. മൈ ജിയോ ആപ് വഴിയാണ് ഈ ഓഫര്‍ ലഭ്യമാവുക. മൈ ജിയോ ആപ്പ് തുറക്കുന്ന പക്ഷം ഫ്രീ ഡാറ്റ ഓഫര്‍ എന്ന ബാനര്‍ കാണും. അതില്‍ ക്ലിക്ക് ചെയ്താല്‍ പാര്‍ടിസിപ്പേറ്റ് നൗ എന്ന ഓപ്ഷന്‍ ലഭ്യമാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാം. നിലവിലുള്ള ജിയോ നെറ്റ് പ്ലാന്‍ ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം മാത്രമെ ഈ ഡാറ്റ ലഭ്യമാവുകയുള്ളൂ.

ജിയോയുടെ ഏത് ഡേറ്റാ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. സൗജന്യമായി ലഭിക്കുന്ന ഈ ഡേറ്റ മറ്റൊരു ജിയോ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാനും സാധിക്കും.

Related Tags :
Similar Posts