< Back
Tech
രണ്ടാം പിറന്നാളിന് ജിയോയുടെ കിടിലന്‍ ഓഫര്‍ 
Tech

രണ്ടാം പിറന്നാളിന് ജിയോയുടെ കിടിലന്‍ ഓഫര്‍ 

Web Desk
|
12 Sept 2018 7:08 PM IST

100 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജിയോയുടെ കിടിലന്‍ ഓഫര്‍. 100 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജിയോയുടെ വന്‍ ഡിമാന്റുള്ള 399 രൂപയുടെ റിച്ചാര്‍ജ് പ്ലാനിനാണ് 100 രൂപയുടെ ക്യാഷ് ബാക്ക് നല്‍കുന്നത്. ഡിജിറ്റല്‍ പേമെന്റ് പോര്‍ട്ടലായ ഫോണ്‍പേയുമായി സഹകരിച്ചാണ് ജിയോയുടെ നീക്കം. മൈ ജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

399 രൂപയുടെ പ്ലാന്‍ ചെയ്യുമ്പോള്‍ 100 രൂപ ക്യാഷ് ബാക്ക് ലഭിക്കും. അതായത് 399 രൂപയുടെ പ്ലാനിന് 299 രൂപയെ ആവുകയുള്ളൂ. 50 രൂപ മൈ ജിയോ ആപ്പിലുടെയും 50 രൂപ ഫോണ്‍പേ അക്കൗണ്ടിലൂടെയുമാണ് ലാഭിക്കാനാവുക. ഈ തുക അടുത്ത റിച്ചാര്‍ജുകളില്‍ ഉപയോഗപ്പെടുത്താം. 84 ദിവസത്തേക്ക് 126 ജിബി ഡാറ്റയും അണ്‍ലിമിറ്റ്ഡ് കോളും ദിനേന 100 എസ്.എം.എസുകളുമാണ് 399ന്റെ പാക്കിലൂടെ ലഭിക്കുക. സെപ്തംബര്‍ 21 വരെയാണ് ഈ ഓഫര്‍ ലഭ്യമാവുക.

ये भी पà¥�ें- ജിയോയുടെ മധുരിക്കും ഓഫര്‍; ഡയറിമില്‍ക്കിനൊപ്പം 1ജിബി സൗജന്യ ഡാറ്റ  

Related Tags :
Similar Posts