< Back
Tech
ഇന്ത്യയില്‍ ഐഫോണ്‍ 6 എസ്, 7, 8 വില കുറച്ചു; പുതുക്കിയ വിലയറിയാം
Tech

ഇന്ത്യയില്‍ ഐഫോണ്‍ 6 എസ്, 7, 8 വില കുറച്ചു; പുതുക്കിയ വിലയറിയാം

Web Desk
|
14 Sept 2018 7:19 PM IST

മുന്‍ തലമുറ ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. 

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആപ്പിള്‍ മൂന്നു പുതിയ സ്‍മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഐഫോണ്‍ പ്രേമികള്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ ഫോണുകളുടെ വില ആപ്പിള്‍ കുറച്ചു. ഇതു മാത്രമല്ല, ഐഫോണ്‍ ടെന്‍ സ്‍മാര്‍ട്ട് ഫോണിന്റെ നിര്‍മാണം ആപ്പിള്‍ നിര്‍ത്തുകയും ചെയ്തു. കൂടാതെ ഐഫോണ്‍ 6 എസ്, 6 എസ് പ്ലസ്, ഐഫോണ്‍ എസ്.ഇ ഫോണുകളുടെ പുതിയ മോഡലുകളും ഇനി വിപണിയില്‍ എത്തില്ല.

ये भी पà¥�ें- എന്താണ് പുതിയ ഐഫോണ്‍ മോഡലുകളിലുള്ളത്?

പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കുമ്പോള്‍ സാധാരണ ആപ്പിള്‍ ചെയ്യാറുള്ളത് പോലെ തന്നെയാണ് പഴയ മോഡലുകളുടെ വില കുറച്ചിരിക്കുന്നത്. മുന്‍ തലമുറ ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഉത്സവ സീസണുകള്‍ വരെ കാത്തിരുന്നാല്‍ ഇനിയും വില കുറയാന്‍ സാധ്യതയുണ്ട്.

പുതുക്കിയ വിലയറിയാം

Similar Posts