< Back
Tech
എയര്‍ടെല്ലിനെയും വൊഡാഫോണിനെയും കടത്തിവെട്ടി ജിയോക്ക് റെക്കോര്‍ഡ്
Tech

എയര്‍ടെല്ലിനെയും വൊഡാഫോണിനെയും കടത്തിവെട്ടി ജിയോക്ക് റെക്കോര്‍ഡ്

Web Desk
|
19 Sept 2018 1:40 PM IST

ജൂലൈ മാസത്തില്‍ മാത്രം 1.17 കോടി പുതിയ ഉപഭോക്താക്കളെയാണ് ജിയോ കണ്ടെത്തിയത്. അതായത്, എതിരാളികള്‍ മൊത്തം സ്വന്തമാക്കിയ ഉപഭോക്താക്കളുടെ എണ്ണത്തേക്കാള്‍ പത്തിരട്ടി ആണ് ജിയോ മാത്രം നേടിയത്.

രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കളുടെ എണ്ണം പുറത്തുവന്നു. ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ജിയോ മൊത്തം ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാമത് എത്തിയതിനോടൊപ്പം പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ ജിയോ ബഹുദൂരം മുന്നിലെത്തി.

ജൂലൈ മാസത്തില്‍ മാത്രം 1.17 കോടി പുതിയ ഉപഭോക്താക്കളെയാണ് ജിയോ കണ്ടെത്തിയത്. അതായത്, എതിരാളികള്‍ മൊത്തം സ്വന്തമാക്കിയ ഉപഭോക്താക്കളുടെ എണ്ണത്തേക്കാള്‍ പത്തിരട്ടി ആണ് ജിയോ മാത്രം നേടിയത്. ജിയോ 1.17 കോടി പുതിയ വരിക്കാരെ സ്വന്തമാക്കിയപ്പോള്‍ എയര്‍ടെല്‍, ഐഡിയ അടക്കം ബാക്കിയുള്ള ടെലികോം സേവനദാതാക്കള്‍ നേടിയത് കേവലം 11.53 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ്. വൊഡാഫോണിന് 6 ലക്ഷവും എയര്‍ടെല്ലിന് 3.13 ലക്ഷവും ബി.എസ്.എന്‍.എല്‍ 2.25 ലക്ഷവും പുതിയ ഉപഭോക്താക്കളെ നേടിയപ്പോള്‍ ഐഡിയയ്ക്ക് 5489 പുതിയ ഉപഭോക്താക്കളെ മാത്രമെ ജൂലൈയില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളു.

Similar Posts