< Back
Tech

Tech
ഫേസ്ബുക്ക് ഇന്ത്യ തലപ്പത്ത് മലയാളി
|25 Sept 2018 5:22 PM IST
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സ്ഥാപനമായ ഫേസ്ബുക്കിന്‍റെ ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുക ഇനി മലയാളി. എറണാകുളം സ്വദേശി അജിത് മോഹനാണ് ഫേസ്ബുക്കിന്‍റെ വൈസ് പ്രസിഡന്‍റ്, ഇന്ത്യ ഓപ്പറേഷൻസ് എംഡി എന്നീ സ്ഥാനങ്ങളിലേക്ക് നിയമിതനായത്. ഹോട്ട് സ്റ്റാറിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അജിത് മോഹൻ.
കഴിഞ്ഞ വര്‍ഷം ഉമാങ് ബേഡി രാജിവെച്ചതിന് ശേഷം എംഡി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സിംഗപ്പൂരിലും അമേരിക്കയിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെക്കന്‍സിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.