< Back
Tech

Tech
സുക്കര്‍ബെര്‍ഗുമായി ഉരസല്‍; ഇന്‍സ്റ്റാഗ്രാം സഹ സ്ഥാപകര്‍ കമ്പനി വിട്ടു
|25 Sept 2018 4:30 PM IST
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കെർബെർഗുമായുണ്ടായ ഉരസലിന് പിന്നാലെ ഇൻസ്റ്റാഗ്രാം സഹ സ്ഥാപകരായ രണ്ട് പേർ കമ്പനി വിട്ടു. ഇൻസ്റ്റാഗ്രാം സഹ സ്ഥാപകരായ കെവിൻ സിസ്ട്രോം, മൈക്ക് ക്രിഗെർ എന്നിവരാണ് ഇൻസ്റ്റാഗ്രാം വിട്ട് പോയത്. ആറ് വർഷം മുൻപായിരുന്നു ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം സ്വന്തമാക്കിയത്. ചീഫ് എക്സിക്യൂട്ടീവ്, ചീഫ് ടെക്നോളജി ഓഫീസർ പോസ്റ്റുകളിൽ നിന്നാണ് രണ്ട് പേരും രാജി വെച്ചത്.
ഇൻസ്റ്റാഗ്രാമിനെ ഫേസ്ബുക്കിന്റെ ഭാഗമായേ കാണാത്ത സുക്കെർബെർഗിന്റെ നടപടിയെ തുടർന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.