< Back
Tech
48 മണിക്കൂറിനുള്ളില്‍ ഇന്‍റര്‍നെറ്റ് നിശ്ചലമാകും; നിങ്ങള്‍ ചെയ്യേണ്ടത്...
Tech

48 മണിക്കൂറിനുള്ളില്‍ ഇന്‍റര്‍നെറ്റ് നിശ്ചലമാകും; നിങ്ങള്‍ ചെയ്യേണ്ടത്...

Web Desk
|
12 Oct 2018 9:26 PM IST

സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഡി.എന്‍.എസ് അപ്‍ഡേറ്റ് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആഗോള വ്യാപകമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുക. 

അടുത്ത 48 മണിക്കൂറില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിശ്ചലമാകാന്‍ സാധ്യത. സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഡി.എന്‍.എസ് അപ്‍ഡേറ്റ് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആഗോള വ്യാപകമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുക.

ഇന്‍റര്‍നെറ്റിന്‍റെ ഡൊമൈന്‍ സിസ്റ്റം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് അറ്റകുറ്റ പണികള്‍ നടത്തുന്നത് . ഇന്‍റര്‍നെറ്റ് സൌകര്യങ്ങല്‍ തടസപ്പെടുന്നത് ലോകവ്യാപകമായി വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തുക. ഇന്‍റര്‍നെറ്റ് ഇടപാടുകള്‍ പോലെയുള്ള മറ്റ് അവശ്യസേവനങ്ങളിലും തടസം നേരിട്ടേക്കും. എന്നാല്‍ ഈ തടസം അധിക സമയമുണ്ടാകില്ല. ഏതാനും സമയത്തിനുള്ളില്‍ തന്നെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ മൊത്തം ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ 3.6 കോടി ജനങ്ങളെ മാത്രമാണ് ഇത് ബാധിക്കുക.

എന്ത് ചെയ്യണം ?

സാധാരണഗതിയില്‍, തടസം നേരിട്ടാല്‍ അല്‍പ്പസമയത്തിനുള്ളില്‍ ഇന്‍റര്‍നെറ്റ് തിരിച്ചെത്തും. സാധാരണക്കപ്പുറം തടസം നേരിട്ടാല്‍ വീട്ടില്‍ അല്ലെങ്കില്‍ സ്ഥാപനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന റൌട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതോടെ നിങ്ങളുടെ ഇന്‍റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്ന് അപ്‍ഡേറ്റ് ചെയ്ത ഡി.എന്‍.എസ് വഴി ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കപ്പെടും. ബ്രൌസറുകളിലെ കുക്കീസും ബ്രൌസിങ് ഹിസ്റ്ററിയുമുള്‍പ്പെടെയുള്ള നീക്കം ചെയ്ത ശേഷം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നും ടെക് വിദഗ്ധര്‍ പറയുന്നു. റൌട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്ത ശേഷവും ഇന്‍റര്‍നെറ്റ് ലഭ്യമായില്ലെങ്കില്‍ പഴയ ഡി.എന്‍.എസ് തന്നെയാണ് നിങ്ങളുടെ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാം. അങ്ങനെയെങ്കില്‍ നിങ്ങളുടെ സേവനദാതാക്കളുമായി ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്.

Similar Posts