< Back
Tech
ട്രിപ്പിള്‍ ക്യാമറയുമായി ഹുവായ് മേറ്റ് 20 പ്രോ ഇന്ത്യയില്‍; പ്രത്യേകതകള്‍
Tech

ട്രിപ്പിള്‍ ക്യാമറയുമായി ഹുവായ് മേറ്റ് 20 പ്രോ ഇന്ത്യയില്‍; പ്രത്യേകതകള്‍

Web Desk
|
27 Nov 2018 8:33 PM IST

ആമസോൺ പ്രൈം മെംബേഴ്സിന് ഡിസംബർ മൂന്ന് മുതൽക്കും സാധാരണ കസ്റ്റമേഴ്സിന് നാലാം തിയതി മുതലും ഫോണ്‍ ലഭ്യമായി തുടങ്ങും

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഹുവായ് മേറ്റ് 20 പ്രോ ഇന്ത്യൻ വിപണിയിലെത്തി. പിന്നിലെ ട്രിപ്പ്ൾ ക്യാമറയും, ഫുൾസ്ക്രീൻ ഡിസ്പ്ലേയുമായി ഇറങ്ങിയ മേറ്റ് 20 പ്രോ, സാംസങ്ങിന്റേതായി ഇന്ത്യയിൽ ഇറങ്ങിയിട്ടുള്ള ഗാലക്സി നോട്ട് 9, എെഫോണിന്റെ XS MAX എന്നിവയുമായി വിപണിയിൽ ഏറ്റുമുട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹുവായിയുടെ ഫ്ലാഗ്ഷിപ് ആൻഡ്രോയിഡ് സ്‌മാർട്ഫോണാണ് ഹുവാവേ മേറ്റ് 20 പ്രോ.

എമറാൾഡ് ഗ്രീൻ, മിഡ്നൈറ്റ് ബ്ലൂ, ട്യുലൈറ്റ് പിങ്ക്, ഗോൾഡ്, ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. 6.39 ഇഞ്ച് ഒ.എൽ.ഇ.ഡിയോടെയുള്ള, ഫോണിന്റെ 86.9 ശതമാനത്തോളം വരുന്ന ഡിസ്പ്ലേയുമായാണ് ഹുവായ് മേറ്റ് 20 പ്രോ ഇറങ്ങുന്നത്. 7എൻ.എം കിരിൻ 980 പ്രൊസസ്സർ, 5ജി, 2കെ ഡിസ്‌പ്ലെ, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഹുവായ് മേറ്റ് 20 പ്രോവിന്റെ മറ്റ് സവിശേഷതകൾ. 6ജി.ബി+128 ജി.ബി സ്റ്റോറേജോടെ ഇറങ്ങിയ മോഡലിന് 69,990 രൂപയാണ് വില.

40എം.പി 27എം.എം വൈഡ് ആംഗിൾ ലെൻസും, 8എം.പി 3എക്സ് 80എം.എം ലെൻസും, 20എം.പി 16എം.എൻ അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണ് മേറ്റ് പ്രോവിനുള്ളത്. പുറമെ, 24 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. 4200എം.എ.എച്ചിന്റെ ബാറ്ററിയുള്ള മേറ്റ് പ്രോ, വയർലെസ്സ് ചാർജിങ് പാഡുമായാണ് ഇറങ്ങിയിട്ടുള്ളത്. ആൻഡ്രോയിഡ് 9.0 പൈയാണ് ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ.

ആമസോൺ പ്രൈം മെംബേഴ്സിന് ഡിസംബർ മൂന്ന് മുതൽക്കും സാധാരണ കസ്റ്റമേഴ്സിന് നാലാം തിയതി മുതലും ഹുവാവേ മേറ്റ് 20 പ്രോ ലഭ്യമായി തുടങ്ങും. ബൻഡിൽ ഓഫറുമായി ഇറങ്ങുന്ന ഹുവായ് മേറ്റ് 20 പ്രോവിന്, 71,990 രൂപാ വിലയിൽ ‘സെൻഹെെസർ പി.എക്സ്.സി 550’ ഹെഡ്ഫോൺ പരിമിതകാല ഓഫറായി ലഭിക്കും.

Similar Posts