< Back
Tech
ഇതാ വാട്ട്സാപ്പിൽ നിന്നും വീണ്ടുമൊരു രാജി വാര്‍ത്ത
Tech

ഇതാ വാട്ട്സാപ്പിൽ നിന്നും വീണ്ടുമൊരു രാജി വാര്‍ത്ത

Web Desk
|
27 Nov 2018 7:14 PM IST

സ്വതന്ത്ര മെസ്സേജിങ് ആപ്പായിരുന്ന കാലത്ത്, 2011 ലാണ് നീരജ് അറോറ വാട്ട്സ്ആപ്പിൽ എത്തുന്നത്

ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷം ഭിന്നാഭിപ്രായത്തെ തുടർന്ന് സ്ഥാപക ഉടമകൾ ഉൾപ്പടെ പിരഞ്ഞു പോയ വാട്ടസ്ആപ്പിൽ നിന്നിതാ വീണ്ടും രാജി വാർത്ത. വാട്ട്സാആപ്പിന്റെ ചിഫ് ബിസിനസ് ഓഫീസറായ ഇന്ത്യൻ വംശജനായ നീരജ് അറോറയാണ് വാട്ട്സ്ആപ്പിൽ നിന്നും പുറത്തു പോയത്. ഏഴ് വർഷത്തെ സേവനത്തിന് ശേഷമാണ് അറോറ കമ്പനിയിൽ നിന്ന് പിരിഞ്ഞ് പോകുന്നത്. പുറത്ത് പോകാൻ നേരമായതായും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താൽപ്പര്യമെന്നും അറോറ പറഞ്ഞു.

സ്വതന്ത്ര മെസ്സേജിങ് ആപ്പായിരുന്ന കാലത്ത്, 2011 ലാണ് നീരജ് അറോറ വാട്ട്സ്ആപ്പിൽ എത്തുന്നത്. അന്നത്തെ തലവൻമാരായിരുന്ന ജാൻ കോം, ബ്രയാൻ ആക്റ്റൻ എന്നിവരാണ് ഗൂഗിളിൽ നിന്നും അറോറയെ വാട്ടസ്ആപ്പിൽ എത്തിക്കുന്നത്. വാട്ടസ്ആപ്പിൽ ഏഴ് വർഷങ്ങൾ പൂർത്തിയാക്കിയത് അവിശ്വസനീയമായി തോന്നുന്നതായും, ഈ കൂട്ടായ്മയുടെ ഭാഗമാക്കിയതിന് ജാൻ കോമിനോടും, ആക്റ്റനോടും കടപ്പാടുണ്ടെന്നും അറോറ കുറിച്ചു. മെസ്സേജിങ് ആപ്പായി ആരംഭിച്ച വാട്ട്സാപ്പിനെ പിന്നീട് 19 ബില്യൺ ഡോളറിന് ഫേസ്ബുക്ക് സ്വന്തമാക്കുകയായിരുന്നു.

നേരത്തേ, ഫേസ്ബുക്കുമായുള്ള നയപരമായ കാര്യങ്ങളിലെ ഭിന്നതയെ തുടർന്ന് വാട്ട്സാപ്പ് ഉപസ്ഥാപകനായ ബ്രയാൻ ആക്റ്റൻ 2017ൽ കമ്പനിയിൽ നിന്നും രാജി വെച്ചിരുന്നു. ഡാറ്റ പ്രെെവസിയും, എൻക്രിപ്ഷൻ സംബന്ധമായ കാര്യങ്ങളിലെ തർക്കവും കാരണം ജാൻ കോമും പിന്നീട് പുറത്ത് പോവുകയുണ്ടായി.

Similar Posts