< Back
Tech
വാട്‌സ് ആപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ കമ്പനി വിട്ടു  
Tech

വാട്‌സ് ആപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ കമ്പനി വിട്ടു  

Web Desk
|
28 Nov 2018 8:49 PM IST

വാട്‌സ്ആപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ കമ്പനി വിട്ടു. ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറയാണ് വാട്‌സാപ്പിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെയും ഫേയ്‌സ്ബുക്കിലൂടെയുമാണ് അറിയിച്ചത്. ഏഴ് വര്‍ഷക്കാലമായി വാട്‌സാപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നുനീരജ്.

‘കഴിവുറ്റ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നും അതിയായ ശ്രദ്ധയിലൂടെ ആയിരങ്ങള്‍ ഇഷ്ടപ്പെടുന്ന മാന്ത്രികമായ ഒന്ന് സൃഷ്ടിക്കപ്പെടുന്നത് കാണാന്‍ തനിക്ക് സാധിച്ചു. വാട്‌സാപ്പില്‍ നിന്നും മാറാന്‍ സമയമായി, എല്ലാ ദിവസവും വിവിധ രീതികളില്‍ ആപ്പ് ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും നീരജ് പറഞ്ഞു.

അതേസമയം പെട്ടെന്നുള്ള രാജിക്ക് പിന്നിലെ കാരണമെന്തെന്നോ എന്താണ് അടുത്ത ലക്ഷ്യമെന്നോ നീരജ് വ്യക്തമാക്കിയില്ല.

Related Tags :
Similar Posts