< Back
Tech
ചിപ്പില്ലാത്ത ഡെബിറ്റ് കാര്‍ഡുകളില്‍ ജനുവരി ഒന്ന് മുതല്‍ ഇടപാടുകള്‍ നടത്താനാവില്ല
Tech

ചിപ്പില്ലാത്ത ഡെബിറ്റ് കാര്‍ഡുകളില്‍ ജനുവരി ഒന്ന് മുതല്‍ ഇടപാടുകള്‍ നടത്താനാവില്ല

Web Desk
|
24 Dec 2018 11:01 AM IST

ഇക്കഴിഞ്ഞ സെപ്തംബര്‍ മുപ്പതിലെ കണക്കനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 99 കോടിയാണ്. ഇവരില്‍ 75 ശതമാനം വരുന്നവര്‍ക്ക് മാത്രമേ ചിപ്പ് കാര്‍ഡുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു

രാജ്യത്തെ ബാങ്ക് അക്കൌണ്ട് ഉടമകളിലെ 25 കോടിയോളം പേരുടെ കയ്യിലുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ജനുവരി ഒന്ന് മുതല്‍ ഇടപാടുകള്‍ നടത്താനാവില്ല. ഇവരുടെ പക്കലുള്ള മാഗ്നെറ്റിക്ക് സ്ട്രാപ്പ് കാര്‍ഡുകള്‍ക്ക് സാധ്യതയില്ലാതാവുന്നതാണ് കാരണം. ജനുവരി ഒന്ന് മുതല്‍ ഇത് പോലുള്ള കാര്‍ഡുകള്‍ക്ക് ഇ.എം.വി എന്ന് പേരുള്ള ചിപ്പ് ആന്‍റ് പിന്‍ അധിഷ്ഠിത കാര്‍ഡുകള്‍ക്ക് മാത്രമാണ് സാധുത. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരമാണിത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ മുപ്പതിലെ കണക്കനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 99 കോടിയാണ്. ഇവരില്‍ 75 ശതമാനം വരുന്നവര്‍ക്ക് മാത്രമേ ചിപ്പ് കാര്‍ഡുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളവര്‍ക്ക് ഒരാഴ്ച്ചക്കകം ചിപ്പ് കാര്‍ഡുകള്‍ ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കില്ല. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കാര്‍ഡ് ഉപയോഗം അസാധ്യമാക്കുന്നത്. ചിപ്പ് കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാവുന്നത് വരെ മാഗ്നെറ്റിക് സ്ട്രൈപ്പ് കാര്‍ഡുകളുടെ ഉപയോഗം സാധ്യമാക്കാന്‍ ആര്‍.ബി.ഐയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. ചിപ്പ് കാര്‍ഡ് ലഭിക്കുന്നതില്‍ ഭൂരിഭാഗവും എസ്.ബി.ഐ ഉപഭോക്താക്കളാണ്.

യൂറോപേയ് മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുടെ ചുരുക്കെഴുത്താണ് ഇ.എം.വി. ക്ലോണിങ്, സ്കിമ്മിങ് തുടങ്ങിയ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടുകയാണ് മാഗ്നെറ്റിക് സ്ട്രൈപ് കാര്‍ഡുകളുടെ പ്രധാന ലക്ഷ്യം. സുരക്ഷ ഭീഷണിയെ തുടര്‍ന്ന് 2016 ഒക്ടോബറില്‍ 32 ലക്ഷം എ.ടി.എം കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്യേണ്ടി വന്നത്.

Related Tags :
Similar Posts