< Back
Tech
ആപ്പിൾ സി.ഇ.ഒ.യുടെ പ്രതിഫലം 110 കോടി രൂപ
Tech

ആപ്പിൾ സി.ഇ.ഒ.യുടെ പ്രതിഫലം 110 കോടി രൂപ

Web Desk
|
11 Jan 2019 10:04 AM IST

ആപ്പിള്‍ സിഇഒ ടിം കുക്കിന് 2018ല്‍ ലഭിച്ച ശമ്പളം 15.7 മില്യണ്‍ യുഎസ് ഡോളര്‍. അതായത് 110 കോടിയിലേറെ രൂപ.

ആപ്പിള്‍ സിഇഒ ടിം കുക്കിന് 2018ല്‍ ലഭിച്ച ശമ്പളം 15.7 മില്യണ്‍ യുഎസ് ഡോളര്‍. അതായത് 110 കോടിയിലേറെ രൂപ. 2018ല്‍ 22 ശതമാനം വര്‍ധനവാണ് കുക്കിന് കമ്പനി ല്‍കിയത്. ബോണസും മറ്റു ട്രാവല്‍ അലവന്‍സുകളും ഉള്‍പ്പെടെയാണ് കുക്കിന്റെ ശമ്പളം. 2018ല്‍ കമ്പനി കൈവരിച്ച നേട്ടം മുന്‍നിര്‍ത്തിയാണ് ഇത്രയും വലിയ തുക ശമ്പളമായി നല്‍കിയത്. ഇത് രണ്ടാം വര്‍ഷമാണ് കുക്ക് സിഇഒ പദവി വഹിക്കുന്നത്.

2018ല്‍ 265.6 ബില്യണ്‍ ഡോളറിന്റെ വില്‍പന നടന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തിലുള്‍പ്പെടെ വര്‍ധന കൈവരിച്ചതായും ആപ്പിള്‍ കോമ്പന്‍സേഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നു.വ്യക്തിപരമായ കണക്കുകളിലും കുക്കിന്റെ സേവനം മാതൃകാപരമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

അതേസമയം ഐഫോണിന്റെ വില്പന കുറഞ്ഞതിനെത്തുടർന്ന് കമ്പനിയുടെ ഓഹരി വില താഴേക്കുപോയിരുന്നു. അതിനിടെ, ചൈനയിൽ ഡിമാൻഡ് കുറഞ്ഞതിനെത്തുടർന്ന് ഐഫോണുകളുടെ ഉത്പാദനം 10 ശതമാനം കുറയ്ക്കാൻ കമ്പനി തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐ ഫോണ്‍ ഈ വര്‍ഷം പുറത്തിറക്കിയ മൂന്ന് മോഡലുകള്‍ക്കും വേണ്ടത്രെ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല.

Related Tags :
Similar Posts