< Back
Tech
ഗൂഗിളിന് മേല്‍ 56.8 മില്യന്‍ ഡോളര്‍ പിഴ ചുമത്തി ഫ്രാന്‍സ്
Tech

ഗൂഗിളിന് മേല്‍ 56.8 മില്യന്‍ ഡോളര്‍ പിഴ ചുമത്തി ഫ്രാന്‍സ്

Web Desk
|
23 Jan 2019 12:05 PM IST

ഗൂഗിളിനു മേല്‍ കനത്ത പിഴ ചുമത്തി ഫ്രാന്‍സ്. 56.8 മില്യന്‍ ഡോളറാണ് പിഴ ചുമത്തിയത്. ഫ്രാന്‍സിന്റെ പ്രൈവസി റെഗുലേറ്റര്‍ പോളിസിയുടെ ഭാഗമായാണ് ഗൂഗിളിന് പിഴ.

ഡാറ്റാ പ്രൊട്ടക്ഷന്‍ റൂളിന്റെ പരിധി ഗൂഗിള്‍ ലംഘിച്ചെന്നും അതിനാലാണ് പിഴ ചുമത്തിയതെന്നുമാണ് ഫ്രാന്‍സിന്റെ വാദം. തീരുമാനത്തിനെതിരെ അപ്പീല്‍ പോകാന്‍ സാധിക്കും. ഉപഭോക്താക്കളെ പുതിയ പ്രൈവസി പോളിസികള്‍ നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രണ്ട് രീതിയിലുള്ള യു എന്‍ നിയമത്തിന്റെ ലംഘനമാണ് കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങള്‍ പങ്ക് വെക്കുന്നതില്‍ സുതാര്യതയില്ല. വ്യക്തിപരമായി പരസ്യങ്ങള്‍ നല്‍കുന്നതിന് പരിരക്ഷയില്ല എന്നിവയാണ് ലംഘനങ്ങള്‍. യു.എനിന്റെ ഡാറ്റാ പ്രൊട്ടക്ഷന്‍ പരിധിയില്‍ ആദ്യമായാണ് ഇത്തരം പിഴ. ഫ്രാന്‍സിന്റെ ഡാറ്റാ അതോറിറ്റിയായ സി.എന്‍.ഐ.എല്‍ ആണ് പിഴ ഈടാക്കുക. ഇതിന് മുന്‍പും നിരവധി തവണ ഗൂഗിള്‍ സി.എന്‍.ഐ.എല്ലിന്റെ അന്വേഷണത്തിന് വിധേയമായിട്ടുണ്ട്.

Related Tags :
Similar Posts