< Back
Tech
സമ്പൂര്‍ണ്ണ ‘സ്വിച്ച് രഹിത’ ഫോണുമായി വിവോ അപെക്സ് 2019
Tech

സമ്പൂര്‍ണ്ണ ‘സ്വിച്ച് രഹിത’ ഫോണുമായി വിവോ അപെക്സ് 2019

Web Desk
|
25 Jan 2019 3:46 PM IST

ബാഴ്സലോണയിൽ നടക്കുന്ന മൊബെെൽ വേൾഡ് കോൺ​ഗ്രസിൽ (MWC) അപെക്സ് 2019 അവതരിപ്പിക്കാനിരിക്കുകയാണ് വിവോ

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അങ്കത്തിനൊരുങ്ങി വിവോ. പൂർണ്ണമായും സ്വിച്ചുകളോ, മറ്റു പോര്‍ട്ടകളോ ഇല്ലാത്ത ഫോൺ പുറത്തിറക്കാനിരിക്കുകയാണ് ചെെനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ. ഇതിന്റെ ഭാഗമായി ‘അപെക്സ് 2019’ എന്ന കൺസെപ്റ്റ് സ്മാർട്ട്ഫോണിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് വിവോ.

‘ടച്ച് സെൻസ്’ എന്ന സാങ്കേതിക വിദ്യയുമായി ഫോൺ പുറത്തിറക്കാനാണ് ‘വിവോ അപെക്സ് 2019’ പദ്ധതിയിടുന്നത്. ‘പ്രെഷർ സെൻസിംഗ്’ ടെക്നോളജിയുടെ സഹായത്താൽ കീ പോർട്ടുകളെല്ലാം മാറ്റി പൂർണ്ണമായും ടെച്ച് സംവിധാനത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ഫോണിന്റെ രൂപകൽപ്പന. ‘ബോഡി സൗണ്ട് കാസ്റ്റിംഗ്’ വിദ്യയിലൂടെ ഫോണിന്റെ ഡിസ്പ്ലേ തന്നെ സ്പീക്കറായി പ്രവർത്തപ്പിക്കാൻ അപെക്സ് 2019ൽ സൗകര്യമുണ്ടായിരിക്കും. ഇതിനും പുറമെ, ഹെഡ് ഫോൺ, ചാർജിംഗ് പോർട്ടുകളും അപെക്സ് 2019ൽ നിന്നും അപ്രത്യക്ഷമാകും.

5G മൊഡ്യൂൾ ശേഷിയോടെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഫോണിന് 12 ജി.ബി റാം കപ്പാസിറ്റിയാണ് ഉണ്ടായിരിക്കുക. 256 ജി.ബി, 512 ജി.ബി വേരിയന്റുകളിൽ ഇറങ്ങുന്ന അപെക്സ് 2019ന് ‘സ്നാപ്പ്ഡ്രാഗൺ 855’ ചിപ്പ്സെറ്റാണുള്ളത്. ‘ജോവി’ എന്ന പേരില്‍ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് അസിസ്റ്റൻസും ഇതിലുണ്ടായിരിക്കും. ഡിസ്പ്ലേ ഫിംഗർപ്രിന്റ് ടെക്നോളജിയോടെ ഇറങ്ങുന്ന അപെക്സ് 2019, തികച്ചും വത്യസ്തമായ അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് വിവോ സീനിയർ വെെസ് പ്രസിഡന്റ് സ്പാർക്ക് നി പറഞ്ഞു. ഫെബ്രുവരിയിൽ ബാഴ്സലോണയിൽ നടക്കുന്ന മൊബെെൽ വേൾഡ് കോൺഗ്രസിൽ (MWC) അപെക്സ് 2019 അവതരിപ്പിക്കാനിരിക്കുകയാണ് വിവോ.

Similar Posts