< Back
Tech
തെരഞ്ഞെടുപ്പുകാലത്തെ തള്ളുകള്‍ വേണ്ട; നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്ക്
Tech

തെരഞ്ഞെടുപ്പുകാലത്തെ 'തള്ളു'കള്‍ വേണ്ട; നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്ക്

Web Desk
|
31 March 2021 4:24 PM IST

ഫേസ്ബുക്കിന്റെ ജനകീയ ആപ്പായ വാട്സാപ്പിന് ഇന്ത്യയിൽ 500 മില്യൺ ഉപയോ​ക്താക്കളാണുള്ളത്.

ഇന്ത്യയിലെ അഞ്ചിടത്ത് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ വ്യാജ വാർത്തകളും വിദ്വേഷ പ്രസം​ഗങ്ങളും തടയാൻ നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രകോപനപരമായ ഉള്ളടക്കമടങ്ങിയ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിൽ കമ്പനി പരാജയമാണെന്ന വിമർശനങ്ങൾക്കിടെയാണ് സോഷ്യൽ മീഡിയ ഭീമന്റെ പ്രതികരണം.

ഫേസ്ബുക്കിന്റെ വലിയ വിപണിയാണ് ഇന്ത്യ. ഫേസ്ബുക്കിന്റെ ജനകീയ ആപ്പായ വാട്സാപ്പിന് ഇന്ത്യയിൽ 500 മില്യൺ ഉപയോ​ക്താക്കളാണുള്ളത്. തെരഞ്ഞെടുപ്പിന്റെ വേളയിൽ കണക്കില്ലാത്ത വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളുമാണ് വിവിധ ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിൽ വന്നടിയുന്നത്. നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു മാസത്തോളം നീണ്ടുനിൽക്കും.

ഹിന്ദുത്വ നേതാക്കളുടെ വിദ്വേശ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഫേസ്ബുക്ക് ഇന്ത്യ മേധാവി പക്ഷപാതിത്വം കാണിച്ചതായുള്ള വാൾ സ്ട്രീറ്റ് ജേണലിൽ വന്ന വാർത്ത, നേരത്തെ വലിയ തരത്തിൽ ചർച്ചയായിരുന്നു. കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ഉള്ളടക്കമുള്ള പരസ്യങ്ങൾക്ക് ഫേസ്ബുക്ക് നിരോധനമേർപ്പെടുത്തുകയും ചെയ്തിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts