Tech
ഫ്‌ളിപ്പ് കാർട്ടും അദാനിയും കൈ കോർക്കുന്നു
Tech

ഫ്‌ളിപ്പ് കാർട്ടും അദാനിയും കൈ കോർക്കുന്നു

Web Desk
|
12 April 2021 5:40 PM IST

ഫ്‌ളിപ്പ്കാർട്ടിന്‍റെ സപ്ലൈ ചെയിൻ മെച്ചപ്പെടുത്താൻ ഇത് സഹായകമാകും.

ഇന്ത്യൻ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാർട്ടും അദാനി ഗ്രൂപ്പും കൈകോർക്കുന്നു. അദാനി ലോജിസ്റ്റിക്‌സ് ലിമിറ്റഡുമായി സ്ട്രാജറ്റിക്ക് പാർട്ടനർഷിപ്പിലാണ് ഫ്‌ളിപ്പ് കാർട്ട് ഒപ്പ് വയ്ക്കുന്നത്. പാർട്ടനർഷിപ്പിലൂടെ അദാനിക്ക് നടത്തിപ്പ് അവകാശമുള്ള പോർട്ടുകളിലെയും വിമാനത്താവളങ്ങളിലെയും ലോജിസ്റ്റിക്‌സ് സംവിധാനങ്ങൾ ഫ്‌ളിപ്പ് കാർട്ടിന് ഉപയോഗിക്കാൻ പറ്റും.

ഫ്‌ളിപ്പ്കാർട്ടിന്‍റെ സപ്ലൈ ചെയിൻ മെച്ചപ്പെടുത്താൻ ഇത് സഹായകമാകും. മാത്രമല്ല ഇരു കമ്പനികളും ചേർന്ന് കൂടുതൽ വെയർഹൗസുകളും അടിസ്ഥാന സൗകര്യ വികസനവും നടത്തും. ഇതുവഴി നിരവധി തൊഴിലവരങ്ങൾ ഉണ്ടാകുമെന്ന് ഇരു കമ്പനികളും അവകാശപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts