< Back
Gadgets
വിൻഡോസിന്റെ പുതിയ പതിപ്പ് ഉടൻ; വമ്പൻ മാറ്റങ്ങളെന്ന് സിഇഒ സത്യ നദെല്ല
Gadgets

വിൻഡോസിന്റെ പുതിയ പതിപ്പ് ഉടൻ; വമ്പൻ മാറ്റങ്ങളെന്ന് സിഇഒ സത്യ നദെല്ല

Web Desk
|
26 May 2021 8:19 PM IST

ഫയൽ എക്‌സ്‌പ്ലോറർ, സ്റ്റാർട്ട് മെനു മുതൽ ആക്ഷൻ സെന്ററിലടക്കം വലിയ ഡിസൈൻ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന

വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ പുത്തൻ പതിപ്പ് വമ്പൻ മാറ്റങ്ങളോടെയെത്തുന്നു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ് പുതിയ പതിപ്പിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. വലിയ മാറ്റങ്ങളോടെയാകും വിന്‍ഡോസിന്‍റെ പുതിയ പതിപ്പ് ഇറങ്ങുന്നതെന്നാണ് നദെല്ല വെളിപ്പെടുത്തിയിരിക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ 'ബിൽഡ് 2021' ചടങ്ങിലായിരുന്നു വിൻഡോസിന്റെ പുത്തൻ പതിപ്പിന്റെ വരവ് സിഇഒ പ്രഖ്യാപിച്ചത്. ഫയൽ എക്‌സ്‌പ്ലോറർ, സ്റ്റാർട്ട് മെനു മുതൽ ആക്ഷൻ സെന്ററിലടക്കം വലിയ ഡിസൈൻ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. പുതിയ മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താൻ നദെല്ല തയാറായില്ല. എന്നാൽ, വിൻഡോസിൽ കഴിഞ്ഞ പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

വിൻഡോസ് ഡെവലപ്പർമാർക്കും ക്രിയേറ്റർമാർക്കും പുതിയ അവസരങ്ങളും വരുമാന മാർഗങ്ങളും തുറക്കുന്നതാകും പുതിയ പതിപ്പെന്ന് നദെല്ല പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ പതിപ്പാണ് താൻ ഉപയോഗിക്കുന്നതെന്നും മികച്ച അനുഭവമാണ് ഇതു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ പതിപ്പ് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

Similar Posts