< Back
Tech
Tech
ആരോഗ്യ പ്രവർത്തകർക്ക് നന്ദി; ഡൂഡിലുമായി ഗൂഗിൾ
|26 April 2021 10:00 PM IST
ആരോഗ്യപ്രവർത്തകർക്കും ഗവേഷകർക്കും ശാസ്ത്രജ്ഞൻമാർക്കും നന്ദി. ഈ ഡൂഡിൽ അവർക്കു വേണ്ടി സമർപ്പിക്കുന്നു.
ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രജ്ഞൻമാർക്കും നന്ദി പറഞ്ഞ് ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. കോവിഡിനോടുള്ള പോരാട്ടത്തിൽ അവർക്ക് പിന്തുണയുമായാണ് ഗൂഗിൾ ഡൂഡിൽ പുറത്തിറക്കിയത്.
ഗൂഗിളിന്‍റെ ലോഗോയിലെ 'ജി' ഒരു ഹൃദയ ചിഹ്നം പോഡിയത്തിൽ കയറി സംസാരിക്കുന്ന 'ഇ' എന്ന അക്ഷരം സൂചിപ്പിക്കുന്ന ശാസ്ത്രജ്ഞൻമാർക്ക് അയക്കുന്ന രീതിയിലാണ് ഡൂഡിൽ. ഡൂഡിലിന്റെ കൂടെ ഗൂഗിൾ ഇങ്ങനെയെഴുതി- ആരോഗ്യപ്രവർത്തകർക്കും ഗവേഷകർക്കും ശാസ്ത്രജ്ഞൻമാർക്കും നന്ദി. ഈ ഡൂഡിൽ അവർക്കു വേണ്ടി സമർപ്പിക്കുന്നു. ഇന്ത്യയിൽ മാത്രമാണ് ഈ ഡൂഡിൽ ഗൂഗിൾ പുറത്തിറക്കിയത്.
ദിവസേന 3.5 ലക്ഷത്തിലധികം കോവിഡ് രോഗികളുമായി ഇന്ത്യ കോവിഡ് രണ്ടാം തരംഗത്തിൽ പെട്ട് കടുത്ത പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഗൂഗിളിന്റെ ഡൂഡിൽ പുറത്തു വന്നിരിക്കുന്നത്.