< Back
Tennis
ആസ്‌ട്രേലിയന്‍ ഓപ്പണ്‍; പ്രമുഖര്‍ ഇന്നിറങ്ങും
Tennis

ആസ്‌ട്രേലിയന്‍ ഓപ്പണ്‍; പ്രമുഖര്‍ ഇന്നിറങ്ങും

Web Desk
|
19 Jan 2019 7:58 AM IST

ജപ്പാന്റെ നവോമി ഒസാക്ക തായ്‌വാന്റെ സുവിയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തി

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ ഇന്ന് കോര്‍ട്ടില്‍. സെറീന വില്യംസ്. വീനസ് വില്യംസ്, മാഡിസണ്‍ കീസ്, സിമോണ്‍ ഹാലെപ് തുടങ്ങിയവര്‍ ഇന്ന് മൂന്നാംറൗണ്ട് മത്സരത്തിനിറങ്ങും. പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ച്, കി നിഷികോരി എന്നിവര്‍ക്കും ഇന്ന് മത്സരമുണ്ട്.

ജപ്പാന്റെ നവോമി ഒസാക്ക തായ്‌വാന്റെ സുവിയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ആദ്യ സെറ്റ് സുവി നേടിയ ശേഷം രണ്ടും മൂന്നും സെറ്റുകള്‍ നേടിയായിരുന്നു ഒസാക്കയുടെ തിരിച്ചുവരവ്. സ്‌കോര്‍(5-7, 6-4, 6-1).

Related Tags :
Similar Posts