< Back
Tennis
നദാലും ദ്യോകോവിച്ചും നേര്‍ക്കുനേര്‍; ആസ്ത്രേലിയയില്‍ സ്വപ്ന ഫെെനല്‍
Tennis

നദാലും ദ്യോകോവിച്ചും നേര്‍ക്കുനേര്‍; ആസ്ത്രേലിയയില്‍ സ്വപ്ന ഫെെനല്‍

Web Desk
|
26 Jan 2019 12:22 PM IST

ഗ്രാൻഡ് സ്ലാം മത്സരങ്ങളിൽ ഇത് എട്ടാം തവണയാണ് ദ്യോകോവിച്ച് - നദാല്‍ പോരാട്ടം വരുന്നത്

ആരാധകരെ ആവേശത്തിലാഴ്ത്തി ആസ്ത്രേലിയൻ ഓപ്പണിൽ നദാൽ-ദ്യോക്കോവിച്ച് സ്വപ്ന ഫെെനൽ. സെമിയിൽ ഫ്രാൻസിന്റെ ലുക്കാസ് പൗളിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് കലാശ കളിക്കുള്ള യോഗ്യത നേടിയത്. സ്കോർ: 6-0, 6-2, 6-2

തന്റെ കരിയറിലെ മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ലുക്കാസിനെതിരെ നടന്നതെന്ന് ലോക ഒന്നാം സീഡുകാരനായ ദ്യോകോവിച്ച് മത്സര ശേഷം പറഞ്ഞു. ഫെെനലിൽ നദാലിനെ മുട്ടു കുത്തിച്ചാൽ ഏഴാം ആസ്ത്രേലിയൻ ഗ്രാൻഡ് സ്ലാം എന്ന റെക്കോർഡ് കെെപിടിയിലാക്കാന്‍ ദ്യോകോവിച്ചിന് സാധിക്കും. നേരത്തെ, അര മണിക്കൂർ 46 മിനിട്ട് നീണ്ടു നിന്ന മത്സരത്തിൽ, ഗ്രീസിന്റെ സ്റ്റെഫനോസ് ടിസിട്പസിനെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫെെനലിലേക്കുള്ള യോഗ്യത നേടിയത്.

ഗ്രാൻഡ് സ്ലാം മത്സരങ്ങളിൽ ഇത് എട്ടാം തവണയാണ് ദ്യോകോവിച്ച് ലോക രണ്ടാം സീഡുകാരനായ നദാലിനെ നേരിടുന്നത്. ഇതിൽ നാലു തവണ നദാൽ വിജയിച്ചപ്പോൾ, മൂന്നു തവണ ജയം ദ്യോകോവിച്ചിന്റെ കൂടെ നിന്നു.

Similar Posts