< Back
Kerala
PC George
Kerala

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പി.സി ജോർജ് 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരും

Web Desk
|
25 Feb 2025 7:20 AM IST

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു

കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ റിമാൻഡിലായതിന് പിന്നാലെ ശാരീരിക അവശതകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പി.സി ജോർജ് 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

നിലവിൽ ജോർജിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. ഇസിജി വ്യതിയാനം , ഉയർന്ന രക്തസമർദം , രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയതടക്കമുള്ള ബുദ്ധിമുട്ടുകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ പിസി ജോർജ് ജാമ്യ അപേക്ഷ നൽകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിൽ ഹാജരാവുമെന്ന് അറിയിച്ച ജോർജ് ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു.

Similar Posts