< Back
Home Page Top Block
മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു
Home Page Top Block

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു

Web Desk
|
10 July 2023 12:26 AM IST

തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം: മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു. കൊല്ലം കുറവമ്പാലത്താണ് സംഭവം. തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ അച്ഛനും അമ്മയും ഉപദ്രവിച്ചതായി നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. നാട്ടുകാർ ആണ്‌ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കളെ കൊല്ലം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ അടുത്തേക്ക് വന്ന ഒന്നര വയസുള്ള കുഞ്ഞിനെ അച്ഛൻ മുരുഖൻ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നതിനാൽ മൊഴി എടുക്കാൻ സാധിച്ചിട്ടില്ല. കൃത്യമയ പരിശോധനയ്ക്ക് ശേഷം നാളെ അറസ്റ്റ് രേഖപ്പെടുത്തി മറ്റു നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

Similar Posts