< Back
India
സാധാരണ പൗരന് പാർലമെന്റിലുള്ള വിശ്വാസം കൂടി- പ്രധാനമന്ത്രി
India

''സാധാരണ പൗരന് പാർലമെന്റിലുള്ള വിശ്വാസം കൂടി''- പ്രധാനമന്ത്രി

Web Desk
|
18 Sept 2023 12:18 PM IST

പഴയ മന്ദിരം എല്ലാവരുടെയും പൈതൃകത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പുരോഗമിക്കുന്നു. പാർലമെന്റിന്റെ 75 വർഷത്തെക്കുറിച്ച് പ്രത്യേക ചർച്ചയാണ് ഇന്ന് നടക്കുന്നത്. പഴയ മന്ദിരം എല്ലാവരുടെയും പൈതൃകത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞാലും ഇന്ത്യയുടെ ആത്മാവിന്റെ ശബ്ദം ഈ മന്ദിരത്തിൽ മുഴങ്ങും. നെഹ്റുവിന്റെ അർധരാത്രി പ്രസംഗം എക്കാലവും പ്രചോദിപ്പിക്കും. പാർലമെന്റിന് നേർക്ക് ഉണ്ടായ ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിന് നേരെയുണ്ടായ ആക്രമണമാണെന്നും അത് ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്രത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്റ് ചരിത്രം, രാജ്യത്തിൻറെ നിലവിലെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നിർണായക ചർച്ചകളാണ് നടക്കുക.

വിനായക ചതുർഥി ദിനമായ നാളെയാണ് പുതിയ പാർലമെന്റ് മന്തിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാർലമെന്റ് സെന്റർ ഹാളിൽ പ്രത്യേക സമ്മേളനം ചേരും.അതേസമയം അദാനി വിവാദം , ചൈനീസ് കടന്നു കയറ്റം , മണിപ്പൂര്‍ കലാപം എന്നിവ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച് പുതിയ മന്ദിരത്തിൽ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Related Tags :
Similar Posts