< Back
Kerala

Kerala
കോതമംഗലത്ത് സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി
|29 Aug 2023 11:37 PM IST
കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്
എറണാകുളം: കോതമംഗലത്ത് സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. 50 ഓളം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
വെള്ളിയാഴ്ച സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികൾ സദ്യ കഴിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പനിയും ശര്‍ദിയുമടക്കം ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്ന് സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.
സ്‌കൂളിൽ നിന്ന് കിട്ടിയ വെള്ളം കുടിച്ചാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. 25 കുട്ടികൾ നിലവിൽ ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ മാതാപിതാക്കൾ ആരോഗ്യവകുപ്പിന് പരാതി നൽകി.