< Back
olympics
ലോക റെക്കോർഡോടെ അവാനി ലേഖര: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് സ്വർണം
olympics

ലോക റെക്കോർഡോടെ അവാനി ലേഖര: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് സ്വർണം

Web Desk
|
30 Aug 2021 8:53 AM IST

10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം.

ടോക്യോ പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം.

ടോക്യോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവാനി നേടിയത്. ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവാനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ഗംഭീര തിരിച്ചുവരവാണ് യോഗ്യതാ റൗണ്ടില്‍ അവാനി പുറത്തെടുത്തത്.

Similar Posts