< Back
Travel
kashmir dream trip
Travel

ആശാനെ റെഡിയല്ലേ!! മീഡിയവൺ വിന്റർ എക്സ്പിഡിഷൻ ജനുവരിയിൽ

Web Desk
|
28 Oct 2025 2:22 PM IST

കാഴ്ചകളുടെ ബഹളം തന്നെയാണ് ആ​ഗ്ര

ഒന്ന് വടക്കോട്ടു പോയാൽ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഇന്ത്യ കാണാം, നിരവധി രാജവംശങ്ങളുടെ ഭരണസിരാകേന്ദ്രമായിരുന്ന ഡൽഹിയിൽ. ഓരോ വംശങ്ങളും ഡൽഹിയെ കെട്ടിപ്പടുത്തു. കോട്ടകളും സഭകളും കുടീരങ്ങളും ഡൽഹിയുടെ പ്രതാപം നമ്മുക്ക് കാണിച്ചു തരും. ചെങ്കോട്ട, രാജ്ഘട്ട്, ജമാ മസ്ജിദ്, ചാന്ദ്നി ചൗക്ക്, ​ഗുരുദ്വാര, ഇന്ത്യ ​ഗേറ്റ്, ലോധി ​ഗാർഡൻ... അങ്ങനെ നീളുന്ന പട്ടിക. ഡൽഹി മാത്രമല്ല നാല് മണിക്കൂർ യാത്ര ചെയ്ത് ആ​ഗ്രയിൽ എത്തിയാൽ അവിടെയും കാണാം പുരാതന കാലത്തെ ശില്പചാതുര്യവും വാസ്തുവിദ്യ വൈവിധ്യങ്ങളും.





പക്ഷേ, ഈ കെട്ടിടങ്ങൾ മാത്രം കണ്ടാൽ മതിയോ, അവിടത്തെ രുചികളും ഒന്ന് അറിയണ്ടേ? കബാബും കച്ചോരിയും സബ്സിയും കുമ്പളങ്ങാപേഡയും ​ഗോൽ​ഗപ്പയും ചാട്ടും കഴിച്ചിരിക്കണം. വിലപേശാൻ അറിയുമെങ്കിൽ ആ​ഗ്രയുടെ ബസാറുകൾ നിങ്ങൾക്കുള്ളതാണ്. സദാർ ബസാറിലെത്തിയാൽ മികച്ച ലെതർ ഉത്പന്നങ്ങൾ കിട്ടും. ആഭരണങ്ങൾക്കും കരകൗശലവസ്തുക്കൾക്കും മറ്റും പേരുകേട്ട കിനാരി ബസാർ, മൊത്തവിലയിൽ ചെരുപ്പുകൾ കിട്ടുന്ന ഹിങ് കി മന്ദി, റെയിൽവേ സ്റ്റേഷനു അടുത്തു തന്നെയുള്ള രാജാ കി മന്ദി, ഫത്തേബാദ് റോഡ്.. കാഴ്ചകളുടെ ബഹളം തന്നെയാണ് ആ​ഗ്ര.

ഈ ബഹളങ്ങളിൽ നിന്നെല്ലാം മാറിയാൽ പ്രകൃതിയുടെ തണുപ്പറിയിച്ചുകൊണ്ട് കശ്മീരും നിങ്ങളെ വിളിക്കുന്നുണ്ട്.





ഒറ്റയാത്രയിൽ ഇതെല്ലാം ഉൾക്കൊള്ളിച്ച് യാത്രികരെ ക്ഷണിക്കുകയാണ് മീഡിയവൺ വിന്റർ എക്സ്പിഡിഷൻ. കശ്മീർ, ഡൽഹി, ആ​ഗ്ര എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി ഏഴ് മുതൽ 17 വരെ സംഘടിപ്പിക്കുന്ന യാത്രയുടെ ചെലവ് ട്രെയിൻ ടിക്കറ്റ് ചാർജടക്കം 46,900 രൂപയാണ്. സഞ്ചാരിയും മാധ്യമപ്രവർത്തകനുമായ മുജീബ് റഹ്മാനാണ് യാത്ര നയിക്കുന്നത്. താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിച്ചോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Similar Posts