< Back
UAE
‘അപകടരഹിത വേനല്‍കാലം’ കാമ്പയിനുമായി അജ്മാന്‍ പൊലീസ്
UAE

‘അപകടരഹിത വേനല്‍കാലം’ കാമ്പയിനുമായി അജ്മാന്‍ പൊലീസ്

Web Desk
|
6 July 2018 11:27 AM IST

വേനല്‍ക്കാലത്തെ ഉയർന്ന താപനിലയില്‍ വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളെ കുറിച്ച് ഏവരും ജാഗ്രത പാലിക്കണം. ഗതാഗത നിയമങ്ങള്‍ പാലിക്കുകയും അമിത വേഗത ഉപേക്ഷിക്കുകയും വേണം.

ചൂടുകാലം കനത്തതോടെ അപകടങ്ങൾ തടയാൻ ലക്ഷ്യമിട്ട്
'അപകടരഹിത വേനല്‍കാലം' കാമ്പയിനുമായി അജ്മാന്‍ പൊലീസ്. റോഡുകളെ കൂടുതല്‍ സുരക്ഷിതമാക്കാൻ ട്രാഫിക് ആൻറ് പട്രോൾ വിഭാഗമാണ് കാമ്പയിന് നേതൃത്വം നൽകുന്നത്.

ജൂലൈ മുതല്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്നതാണ് കാമ്പയിന്‍. ഇതി
ന്റെ ഭാഗമായി വാഹന സുരക്ഷ, കാലാനുസൃതമായ അറ്റകുറ്റപ്പണികൾ, ടയർ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നടപടികളും മുൻകരുതലുകളും വിശദീകരിക്കുന്ന ലഘുലേഖകള്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്യും. റോഡ്‌ അപകടങ്ങളുടെ തോത് കുറക്കുക എന്ന അഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി കൂടിയാണ് ഇത്തരം പ്രവര്‍ത്തനമെന്ന് വകുപ്പ് മേധാവി ലഫ്. കേണല്‍ സൈഫ് അബ്ദുല്ല അല്‍ ഫലാസി പറഞ്ഞു.

വേനല്‍ക്കാലത്തെ ഉയർന്ന താപനിലയില്‍ വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളെ കുറിച്ച് ഏവരും ജാഗ്രത പാലിക്കണം. ഗതാഗത നിയമങ്ങള്‍ പാലിക്കുകയും അമിത വേഗത ഉപേക്ഷിക്കുകയും വേണം. അജ്മാന് പുറമെ മറ്റു എമിറേറ്റുകളിലും ഗതാഗത ബോധവത്കരണ നടപടികൾ സജീവമാണ്. ടയറുകളുടെ ക്ഷമത ഉറപ്പു വരുത്താതെ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് ദുബൈ പൊലിസും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.

Related Tags :
Similar Posts