< Back
UAE

UAE
കുറഞ്ഞ നിരക്കിൽ ബുർജ് ഖലീഫ സന്ദർശനം; ആനുകൂല്യം മെട്രോ യാത്രക്കാർക്ക്
|15 July 2018 9:21 AM IST
ദുബൈ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ നിരക്കിൽ ബുർജ് ഖലീഫ സന്ദർശിക്കാൻ അവസരം
ദുബൈ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ നിരക്കിൽ ബുർജ് ഖലീഫ സന്ദർശിക്കാൻ അവസരം. റോഡ് ആൻറ് ട്രാൻസ് പോർട്ട് അതോറിറ്റിയുമായി ചേർന്നാണ് പുതിയ പദ്ധതി. പൊതു ഗതാഗതം മെച്ച പ്പെടുത്താൻ സ്വീകരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് പുതിയ നീക്കം.
കുറഞ്ഞ നിരക്കിൽ ലോകോത്തര കെട്ടിടമായ ബുർജ് ഖലീഫ സന്ദർശിക്കാൻ അവസരം ഒരുക്കുന്നത് മെട്രോ യാത്രക്കാർക്കുള്ള അധിക ആനുകൂല്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ഡിസ്ക്കൗണ്ട് പാസുകൾ വാങ്ങാം. മൊദേഷ് വേൾഡ് സന്ദർശിക്കാനും ഒരു ദിവസം മുഴുവൻ ബുർജ് ഖലീഫക്ക് മുകളിൽ ചെലവഴിക്കാനും 75 ദിർഹം മാത്രം നൽകിയാൽ മതിയാവും. കൂടുതൽ വിവരങ്ങൾ ബുർജ് ഖലീഫയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. ആയിരക്കണക്കിന് മെട്രോ യാത്രക്കാർ ഇൗ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.