< Back
UAE
സ്വാതന്ത്ര്യ ദിന പ്രത്യേക ഓഫറുകളുമായി വിമാന കമ്പനികൾ
UAE

സ്വാതന്ത്ര്യ ദിന പ്രത്യേക ഓഫറുകളുമായി വിമാന കമ്പനികൾ

Web Desk
|
14 Aug 2018 7:01 AM IST

ഇന്ത്യയുടെ 72ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യു.എ.ഇയിൽ നിന്ന്
വിവിധ വിമാനക്കമ്പനികൾ പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. എയർ ഇന്ത്യ, ജെറ്റ് എയർവേസ്, ഗോ എയർ തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം നൽകുന്നത്.

കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്നതായി എയർ ഇന്ത്യ വെബ്സൈറ്റിൽ വ്യക്തമാക്കി. www.airindia.in വെബ്സൈറ്റ് വഴി ആഗസ്റ്റ് 15 വരെ ടിക്കറ്റെടുക്കുന്നവർക്കാണ് നിരക്കിളവ് ലഭിക്കുക. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിൽ നിരക്കിളവ് ലഭ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ 18INDAY എന്ന കോഡ് ടൈപ് ചെയ്യണം.

ജെറ്റ് എയർവേസ് പ്രീമിയർ ക്ലാസുകളിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഒരു ഭാഗത്തേക്കും ഇരു ഭാഗത്തേക്കുമുള്ള ടിക്കറ്റുകൾക്ക് ഇളവ് ബാധകമാണ്. ആഗസ്റ്റ് 15ന് മുമ്പ് ടിക്കറ്റെടുത്തിരിക്കണം.

ഗോ എയർ 'ഗോ ഗ്രെയ്റ്റ് ഫെസ്റ്റിവൽ സെയിൽ' ഒാഫർ ആഗസ്റ്റ് 15വരെ നീട്ടിയതായി ട്വിറ്ററിൽ അറിയിച്ചു. ആഭ്യന്തര സർവീസുകളിൽ പത്ത് ലക്ഷം സീറ്റുകൾക്ക് 1099 രൂപയിൽ ആരംഭിക്കുന്ന നിരക്കായിരിക്കും. സെപ്റ്റംബർ 11 മുതൽ ഡിസംബർ 31 വരെയുള്ള യാത്രക്കുള്ള ടിക്കറ്റുകൾക്കാണ് ഒാഫർ.

Similar Posts