< Back
UAE
ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇക്ക് നന്ദി അര്‍പ്പിച്ച് ബില്‍ ഗേറ്റ്സ്
UAE

ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇക്ക് നന്ദി അര്‍പ്പിച്ച് ബില്‍ ഗേറ്റ്സ്

Web Desk
|
20 Sept 2018 12:25 AM IST

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തയാറാക്കിയ ‘ഗോൾകീപ്പേഴ്സ് റിപ്പോർട്ട് 2018’ അവതരിപ്പിച്ച് സംസാരിക്കവേയാണ് ബിൽഗേറ്റ്സ് യു.എ.ഇയുടെ സംഭാവനകൾ എടുത്തുപറഞ്ഞത്.

ലോകത്തെ ദാരിദ്ര്യവും മാരക രോഗങ്ങളും നിർമാർജനം ചെയ്യുന്നതിന് യു.എ.ഇ നൽകുന്ന പിന്തുണക്കും ജീവകാരുണ്യ പ്രവർത്തകനും ബിൽഗേറ്റ്സ് നന്ദി പറഞ്ഞു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തയാറാക്കിയ 'ഗോൾകീപ്പേഴ്സ് റിപ്പോർട്ട് 2018' അവതരിപ്പിച്ച് സംസാരിക്കവേയാണ് ബിൽഗേറ്റ്സ് യു.എ.ഇയുടെ സംഭാവനകൾ എടുത്തുപറഞ്ഞത്.

മൂന്ന് വർഷം മുമ്പ് എെക്യരാഷ്ട്രസഭ നിശ്ചയിച്ച 2030ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പരോഗതി വിലയിരുത്തുന്നതാണ് 'ഗോൾകീപ്പേഴ്സ് റിപ്പോർട്ട് 2018'.

യു.എ.ഇയുടെ ഉദാരതക്ക് ഫൗണ്ടേഷന് അങ്ങേയറ്റത്തെ നന്ദിയുണ്ടെന്ന് ബിൽഗേറ്റ്സ് പറഞ്ഞു. ഭരണാധികാരികളുടെ കുടുംബം, സർക്കാർ, നിരവധി സംഘടനകൾ എന്നിവ ഉൾപ്പെടെയുള്ളവർ രാജ്യത്തിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നു. നൽകുന്ന വൻ തുക കാരണമായി മാത്രമല്ല രോഗനിവാരണ കുത്തിവെപ്പ് പദ്ധതികളിൽ യു.എ.ഇയുടെ പിന്തുണ പ്രധാനമാകുന്നതെന്നും മേഖലയിലെ മറ്റു സർക്കാറുകളെ പിന്തുണച്ച് പ്രവർത്തിക്കാൻ രാജ്യത്തിന് സാധ്യമാകുന്നത് കൊണ്ട് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പട്ടിണിക്കെതിരായ പോരാട്ടത്തിൽ നേതൃപരമായ പങ്കുവഹിക്കുന്നതിന് മിഡിലീസ്റ്റിലെ സർക്കാറുകളുമായി ഫൗണ്ടേഷൻ ആശയവിനിമയം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ യു.എ.ഇ പ്രത്യേകം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Tags :
Similar Posts