< Back
UAE
യു.എ.ഇയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഇരുപത് നാള്‍ കൂടി
UAE

യു.എ.ഇയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഇരുപത് നാള്‍ കൂടി

Web Desk
|
11 Oct 2018 1:35 AM IST

പൊതുമാപ്പ് തീരുന്നതോടെ കർശന പരിശോധന നടത്തി നിയമ ലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് യു.എ.ഇയുടെ മുന്നറിയിപ്പ്

യു.എ.ഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഇനി ഇരുപത് നാളുകൾ മാത്രം അവശേഷിക്കെ, മുഴുവൻ അനധികൃത താമസക്കാരും അവസരം വിനിയോഗിക്കണമെന്ന അഭ്യർഥനയുമായി അധികൃതർ. പൊതുമാപ്പ്
തീരുന്നതോടെ കർശന പരിശോധന നടത്തി നിയമലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് യു.എ.ഇയുടെ മുന്നറിയിപ്പ്.

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് എഴുപത് നാളുകൾ പിന്നിടുമ്പോൾ ഇന്ത്യക്കാർ ഉൾപ്പെടെ ആയിരങ്ങൾക്കാണ് അത് ഗുണം ചെയ്തത്. ദുബൈ അവീറിലെയും മറ്റും പ്രധാന പൊതുമാപ്പ് കേന്ദ്രങ്ങളിൽ തുടക്കം മുതൽ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. എന്നാൽ കഴിഞ്ഞ മാസം പ്രതികരണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടു. പൊതുമാപ്പ്
തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനാൽ ഇപ്പോൾ കൂടുതൽ പേർ എത്തുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

താമസം നിയമവിധേയമാക്കി ഇവിടെ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽ. അവസാനത്തേക്ക് മാറ്റി നിർത്താതെ ഇപ്പോൾ തന്നെ പൊതുമാപ്പ് പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന്
ഇന്ത്യ ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളുടെ എംബസികൾ ആഹ്വാനം ചെയ്തു.

നിയമലംഘകരായി ഇപ്പോൾ രാജ്യത്ത് കഴിയുന്നവർ തൊഴിൽ വീസയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ എമിറേറ്റുകളിലുള്ള ഏതെങ്കിലും പൊതുമാപ്പ് കേന്ദ്രത്തെ സമീപിക്കണം. അവിടെ നിന്നും ഇളവ് ലഭ്യമാകുന്നതോടെ ഞ്ഞാൽ തൊഴിൽ മന്ത്രാലയ നിയന്ത്രണത്തിലുള്ള തസ്ഹീൽ സെന്ററിലോ എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ 'ആമർ' സെന്ററിലോ തൊഴിൽ തേടാൻ സാധിക്കുന്ന ആറ് മാസവീസയ്ക്ക് അപേക്ഷിക്കുകയാണ് വേണ്ടതെന്ന് ബന്ധപെട്ടവർ അറിയിച്ചു.

അനധികൃതമായി രാജ്യത്തു തങ്ങുന്ന ഇന്ത്യക്കാരെ പൊതുമാപ്പ്
പ്രയോജനപ്പെടുത്താൻ പ്രേരിപ്പിക്കുന്ന തിരക്കിലാണ് വിവിധ ഇന്ത്യൻ അസോസിേയഷനുകളും സാമൂഹിക പ്രവർത്തകരും.

Similar Posts