< Back
UAE
ദുബെെ റൂട്ട് 2020 സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു
UAE

ദുബെെ റൂട്ട് 2020 സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

Web Desk
|
16 Oct 2018 1:18 AM IST

പദ്ധതി 83 ശതമാനം പൂർത്തികരിച്ചിട്ടുണ്ട്. നവംബർ മധ്യത്തോടെ എല്ലാ പാലങ്ങളുടെയും നിർമാണം പൂർത്തിയാകും.

റൂട്ട് 2020 സ്റ്റേഷനുകളുടെ നിർമാണ പുരോഗതി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിലയിരുത്തി. യു.എ.ഇയിലെയും ദുബൈയിലെയും അടിസ്ഥാന സൗകര്യ പദ്ധതികൾ രാജ്യത്തിെൻറ സമഗ്ര വികസന പദ്ധതികളുടെ പ്രധാന ഭാഗമാണെന്ന് സ്റ്റേഷൻ സന്ദർശിക്കവേ ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതോടെപ്പം പുതിയ പദ്ധതികൾക്ക് ബജറ്റിൽ 21 ശതമാനം ദുബൈ സർക്കാർ അനുവദിച്ചതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി. 2018 ൽ ബജറ്റിൽനിന്ന് 500 കോടി ദിർഹം എക്സ്പോ 2020മായി ബന്ധപ്പെട്ട പദ്ധതികൾക്ക് വകയിരുത്തിയിട്ടുണ്ട്.

ദുബൈ മെട്രോ റെഡ് ലെെൻ എക്സ്പോ 2020 വേദി വരെ 15 കിലോമീറ്റർ നീട്ടുന്നതാണ് റൂട്ട് 2020 പ്രവൃത്തി. ഏഴ് സ്റ്റേഷനുകളാണ് ഇൗ 15 കിേലാമീറ്ററിൽ നിർമിക്കുന്നത്. ഇതിൽ അഞ്ചെണ്ണം ഉയർത്തിക്കെട്ടിയതും രണ്ടെണ്ണം ഭൂനിരപ്പിന് അടിയിലുമാണ്. നാല് വ്യത്യസ്ത തീമുകളിലുള്ള മെട്രോ സ്റ്റേഷനുകളുടെ രൂപകൽപനയും ശൈഖ് മുഹമ്മദ് അവലോകനം ചെയ്തു.

എക്സ്പോ വേദിയിലുള്ള സ്റ്റേഷൻ വിമാനച്ചിറകിൻറ ആകൃതിയലാണ് രൂപകൽപന ചെയ്യുന്നത്. റൂട്ട് 2020ൽ ഒാടാനുള്ള ട്രെയിനുകളിൽ ആദ്യത്തേത് നവംബർ തുടക്കത്തിൽ ദുബൈയിലെത്തും.

Related Tags :
Similar Posts