< Back
UAE
കേരളത്തിൽ നിക്ഷേപം നടത്താൻ യു.എ.ഇ സ്ഥാപനങ്ങളെ ക്ഷണിച്ച് മുഖ്യമന്ത്രി 
UAE

കേരളത്തിൽ നിക്ഷേപം നടത്താൻ യു.എ.ഇ സ്ഥാപനങ്ങളെ ക്ഷണിച്ച് മുഖ്യമന്ത്രി 

Web Desk
|
19 Oct 2018 2:25 AM IST

ഏറെ മനുഷ്യ വിഭവമുള്ള കേരളം വിപുലമായ നിക്ഷേപാവസരങ്ങൾ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നിക്ഷേപം നടത്താൻ യു.എ.ഇ സ്ഥാപനങ്ങളെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു. അബുദാബി ഗവൺമെന്റിനു ചുവടെയുള്ള ‘മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി’ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ സാധ്യതകൾ വ്യക്തമാക്കിയത്. ഏറെ മനുഷ്യ വിഭവമുള്ള കേരളം വിപുലമായ നിക്ഷേപവസരങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ കേരളത്തിലെ വിവിധ നിക്ഷേപ സാധ്യതകളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. ഡിഫൻസ് പാർക്ക്, പെട്രോ കെമിക്കൽ കോംപ്ലക്സ്, ഫൂഡ് പ്രൊസസിങ്, ലൈഫ് സയൻസ് പാർക്ക് തുടങ്ങിയ മേഖലകളുടെ സാധ്യതകളും അദ്ദേഹം വിവരിച്ചു. മെ‍ഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിന് 300 ഏക്കർ സ്ഥലം ലഭ്യമാണ്.

വിമാന നിര്‍മാണ വ്യവസായം, ഡിസ്ട്രിക്ട് കൂളിങ് സാങ്കേതികത, കൃഷി, മെ‍ഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ താൽപര്യമുണ്ടെന്ന്
മുദാബല അധികൃതർ അറിയിച്ചു. എയറോസ്പേസ് സി.ഇ.ഒ ഖാലിദ് അൽ ഖുബൈസി, ഖൽഫാൻ സഇൗദ് ഖംസി, മുഹമ്മദ് എച്ച്.അൽ സുവൈദി, ശ്രീധർ എസ്.അയ്യങ്കാർ, ഹിന്ദ് അൽ ഖാസിമി, ഹാഷിം മുഹമ്മദ് മുഹമ്മദ് ഉബൈദ് അൽ കഅബി, ആലിയ മെമാറി, നോർക്ക വൈസ് ചെയർമാൻ എം.എ.യൂസഫലി, എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Similar Posts