< Back
UAE
ബ്രസീലിയന്‍ മോഡലിനെ അപമാനിച്ച കേസ്; ഗായകന്‍ മിഖ സിങ് വീണ്ടും കസ്റ്റഡിയില്‍
UAE

ബ്രസീലിയന്‍ മോഡലിനെ അപമാനിച്ച കേസ്; ഗായകന്‍ മിഖ സിങ് വീണ്ടും കസ്റ്റഡിയില്‍

Web Desk
|
8 Dec 2018 12:03 AM IST

ബ്രസീലിയന്‍ പെണ്‍കുട്ടിയെ അപമാനിച്ചതിന് ദുബൈയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഗായകന്‍ മിഖ സിങിനെ അബൂദാബി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് കോടതി സിങിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഇന്നലെയാണ് മിഖ സിങ് പിടിയിലായത്.

17 കാരിയായ ബ്രസിലിയന്‍ മോഡലിന് അശ്ലീല ചിത്രങ്ങള്‍ അയച്ചു എന്ന കേസില്‍ ഇന്നലെയാണ് മിഖ സിങിനെ ദുബൈയില്‍ അറസ്റ്റ് ചെയ്തത്. അബൂദാബിയിലെ ഇന്ത്യന്‍ എംബസിയും അംബാസഡര്‍ നവ്ദീപ് സിങ് സൂരിയും ഇടപെട്ട് ഗായകനെ മോചിപ്പിച്ചിരുന്നു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കാമെന്ന ഉറപ്പിലാണ് പൊലീസ് മിഖ സിങിനെ വിട്ടയച്ചത്. കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി ഗായകനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയായിരുന്നു. എത്ര ദിവസത്തേക്കാണ് കസ്റ്റഡി എന്നത് വ്യക്തമല്ല. അബൂദബിയില്‍ താമസ വിസയുള്ള മിഖ സിങ് ഒരു സ്വകാര്യടചടങ്ങില്‍ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് വ്യാഴാഴ്ച പിടിയിലായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണത്രെ ഇയാള്‍ ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് ചിത്രങ്ങളയച്ചത്. നേരത്തേ നടി രാഖി സാവന്ത്, മോഡല്‍ പ്രിയങ്ക കുമാര്‍ എന്നീ പ്രമുഖര്‍ മിഖ സിങിനെതിരെ സമാന സ്വഭാവമുള്ള പരാതിയുമായി രംഗത്ത് വന്നിരുന്നു.

Related Tags :
Similar Posts